
ഞങ്ങളുടെ പിന്തുണ തേടാത്ത ഏക പാര്‍ട്ടി ബിജെപിയാണെന്ന് കുറ്റപ്പെടുത്തി ജമാ അത്തെ ഇസ്ലാമി നേതാവ് മുജീബ് റഹ്മാന്‍. പിണറായി വിജയന്‍ വരെ തങ്ങളുടെ സഹായം തേടിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ ഭരിയ്‌ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ വരെ ജമാ അത്തെ ഇസ്ലാമിയുടെ മധുരം നുണഞ്ഞ വ്യക്തിയാണെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു. ജമാ അത്തെ ഇസ്ലാമിയുടെ മധുരം നുണയാത്ത ഏതെങ്കിലും ഒരു രാഷ്‌ട്രീയ പാര്‍ട്ടി കേരളത്തില്‍ ഉണ്ടെങ്കില്‍ അത് ബിജെപി മാത്രമാണെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ കാര്യം പിന്നെ പറയുകയേ വേണ്ടെന്നും ജമാ അത്തെ ഇസ്ലാമിയിലൂടെയാണ് അവര്‍ അധികാരത്തില്‍ പലതവണ എത്തിയിട്ടുള്ളതെന്നും മുജീബ് റഹ്മാന്‍ പറഞ്ഞു.