ഈരാറ്റുപേട്ട: വിദേശ സിനിമകളെ വെല്ലുന്ന അക്രമങ്ങളാണ് കേരളത്തിലെ സ്‌കൂളുകളില്‍ നടക്കുന്നതെന്നും അക്രമ പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ദ പരിശീലനം കിട്ടുന്നുണ്ടോയെന്ന് സംശയിക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജിനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രൈമറി സ്‌കൂളില്‍ പോലും രാസലഹരിയും മയക്കുമരുന്നുകളും ലഭിക്കുന്നുണ്ട്, ഇതിനെല്ലാം നേതൃത്വം നല്കുന്നത് മതഭീകര വാദികളാണ്. രാസലഹരി വസ്തുക്കള്‍ എവിടെനിന്നു വരുന്നുവെന്ന് സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല. മയക്കുമരുന്നും അധോലോക സംഘടനകളും കേരളം അടക്കി വാഴുന്നു. കേരളത്തിലെ ക്രമസമാധാന നില പൂര്‍ണമായും തകരാറിലായി, ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം ആണ്. നാലു മയക്കുമരുന്ന് കേസ് പിടിച്ചാല്‍ രണ്ടെണ്ണത്തില്‍ മത ഭീകരവാദികളും രണ്ടെണ്ണത്തില്‍ ഡിവൈഎഫ്‌ഐക്കാരുമാണ് പ്രതികള്‍. വനിതാ ദിനത്തില്‍ സ്ത്രീകളെ അണിനിരത്തി മയക്കു മരുന്നിനെതിരെയുള്ള പ്രചാരണത്തിനും ബോധവല്‍ക്കരണത്തിനും ബിജെപിയുടെ നേതൃത്വത്തില്‍ തുടക്കം കുറിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സുരേന്ദ്രനെ പി.സി. ജോര്‍ജ്, അഡ്വ. ഷോണ്‍ ജോര്‍ജ് എന്നിവര്‍ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. ബിജെപി വക്താവ് അഡ്വ. നാരായണന്‍ നമ്പൂതിരി, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ജെ. പ്രമീളാദേവി, ജില്ലാ പ്രസിഡന്റ് റോയി ചാക്കോ, അഖില്‍ രവീന്ദ്രന്‍, കെ.ആര്‍. സോജി, മിനര്‍വ്വ മോഹന്‍, മണ്ഡലം പ്രസിഡന്റ് ജോ ജിയോ തോമസ്, അഡ്വ. പി. രാജേഷ് കുമാര്‍ തുടങ്ങിയവരും സുരേന്ദ്രനൊപ്പമുണ്ടായിരുന്നു