• Thu. Apr 3rd, 2025

24×7 Live News

Apdin News

കേരളത്തില്‍ ഭൂനികുതി ഏപ്രില്‍ മുതല്‍ 50 ശതമാനം വര്‍ധിച്ചു, 15 വർഷം കഴിഞ്ഞ വാഹനങ്ങൾക്കുള്ള റോഡ് നികുതിയും കൂടി

Byadmin

Apr 2, 2025


തിരുവനന്തപുരം: കേരളത്തിലെ ഭൂനികുതി 50 ശതമാനത്തോളം ഏപ്രില്‍ ഒന്ന് മുതല്‍ വര്‍ധിയ്‌ക്കും. അതേസമയം 23 ഇനം കോടതി ഫീസുകളും കൂടും. കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ വേതനം 346 രൂപ എന്നത് 23 രൂപ കൂടി 369 രൂപ ആകും.

15 വര്‍ഷം കഴിഞ്ഞ ഇരു ചക്ര വാഹനങ്ങള്‍ക്കും സ്വകാര്യ മുചക്ര വാഹനങ്ങള്‍ക്കും റോഡ് നികുതി 900 രൂപയില്‍ നിന്ന് 1350 രൂപ ആകും. 15 ലക്ഷത്തിന് മുകളില്‍ ഉള്ള ഇലക്ട്രിക് വാഹനങ്ങളുടെ വിലയും കൂടും.അതേസമയം മൂന്ന് മാസംവരെ ഉപയോഗിക്കാത്ത മൊബൈൽ നമ്പറുകൾ വഴി ഇന്ന് മുതൽ യുപിഐ ഇടപാടുകൾ നടക്കില്ല.

മൂന്ന് മാസം വരെ ഉപയോഗിക്കാത്ത മൊബൈല്‍ നമ്പറുകള്‍ ഏപ്രില്‍ മുതല്‍ യുപിഐ അക്കൗണ്ടില്‍ നിന്ന് നീക്കും. സൈബര്‍ തട്ടിപ്പുകള്‍ തടയാനാണ് ഈ സംവിധാനം കൊണ്ട് വരുന്നത്. 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായനികുതി അടയ്‌ക്കേണ്ട എന്നതാണ് ഇളവുകളിൽ പ്രധാനം.



By admin