
മലപ്പുറം: കേരളത്തില്‍ വര‍്ഗ്ഗീയത ഏശില്ലെന്നതിന് തെളിവാണ് തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളില്‍ വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയായ ബിഡിജെഎസിന്റെ തകര്‍ച്ച എന്ന് മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി. പച്ചവര്‍ഗ്ഗീയത കേരളത്തില്‍ ഏശില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്‍ വര്‍ഗ്ഗീയത പറയുകയാണെന്നും അതാണ് ഇടതുപക്ഷത്തിന്റെ തോല്‍വിക്ക് കാരണമായതെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. വെള്ളാപ്പള്ളിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്ത കൂട്ടുകെട്ട് പുലര്‍ത്തുന്നതാണ് ഇടത് പക്ഷത്തിന് പ്രശ്നമായതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിലെ തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.