
തൃശൂര്‍: കേരളത്തില്‍ വലിയ ഭൂരിപക്ഷം നേടി ഇടതു മുന്നണി വിജയിക്കുമെന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം മാത്രമാണെന്ന് ബിജെപി നേതാവ് ഖുശ്ബു.തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തൃശൂരില്‍ എത്തിയതായിരുന്നു ഖുശ്ബു.
എല്ലാവര്‍ക്കും സ്വപ്നം കാണാന്‍ അവകാശമുണ്ട്.മുന്‍ പ്രസിഡന്റ് അബ്ദുള്‍ കലാം പറഞ്ഞതുപോലെ സ്വപ്നങ്ങള്‍ കാണുന്നത് നല്ലതാണ്.ഭൂരിപക്ഷം നേടി എല്‍ഡിഎഫ് വിജയിക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വപ്നം ഇവിടെ അവസാനിക്കുകയാണെന്നും അവര്‍ പരിഹസിച്ചു.
കേരളത്തില്‍ ബിജെപി മികച്ച വിജയം നേടും. സുരേഷ് ഗോപിയെ വിജയിപ്പിച്ച തൃശൂരില്‍ കൂടുതല്‍ വിജയം നേടാന്‍ കഴിയും. സുരേഷ് ഗോപിയുടെ കഠിനാധ്വാനം വിജയത്തിന് മുതല്‍ക്കൂട്ടാകും.കേരള സര്‍ക്കാര്‍ വട്ടപ്പൂജ്യം ആണ്. ജനങ്ങള്‍ക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും ഖുശ്ബു വിമര്‍ശിച്ചു. അയ്യന്തോള്‍ അമര്‍ജവാന്‍ സെന്ററില്‍ തുടങ്ങിയ ഖുശ്ബു പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലി സ്വരാജ് റൗണ്ട് ചുറ്റി കോര്‍പ്പറേഷന് മുന്നില്‍ അവസാനിച്ചു.