
ഹൈദരാബാദ്: കേരളത്തിലെ ശബരിമല വാര്‍ത്തകളില്‍ ഈയിടെ നിറഞ്ഞത് സ്വര്‍ണ്ണക്കൊള്ള കാരണമാണ്. പക്ഷെ കേരളത്തിന് പുറത്തുള്ളവര്‍ മലയാളികളേക്കാള്‍ അയ്യപ്പഭക്തിയുള്ളവരാണെന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്. അവരുടെ വ്രതാനുഷ്ടാനങ്ങള്‍, ശരണമന്ത്രങ്ങള്‍ എന്നിവയില്‍ ഒരു പ്രത്യേക ഊര്‍ജ്ജം പലപ്പോഴും കാണാം. ഇപ്പോഴിതാ തെലുങ്കിലെ സൂപ്പര്‍സ്റ്റാറായ രാം ചരണ്‍ ശബരിമലയുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നു.
കൊട്ടിഘോഷിക്കപ്പെട്ട വിവാഹമായിരുന്നു വിജയ് ദേവരക്കൊണ്ടയുടേയും രശ്മിക മന്ദനയുടെയും. ഇരുവരും തെലുങ്കിലെ യുവ സൂപ്പര്‍ സ്റ്റാറുകള്‍. വര്‍ഷങ്ങള്‍ നീണ്ട ഇവരുടെ പ്രണയത്തിനൊടുവില്‍ ഇതാ ഇരുവരുടെയും വിവാഹവും കഴിഞ്ഞു. കഴിഞ്ഞ ദിവസം വിവാഹ റിസപ്ഷന്‍ ചടങ്ങുകള്‍ നടന്നു.
ആ ചടങ്ങിന് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ രാം ചരണ്‍ എത്തിയിരുന്നു. പക്ഷെ ശബരിമല ദര്‍ശനത്തിന് പോകാനുള്ള കഠിനമായ വ്രതത്തിലാണ് രാം ചരണ്‍. അതുകൊണ്ട് എന്താണുണ്ടായതെന്നോ?ചെരിപ്പിടാതെ നഗ്നപാദനായാണ് അദ്ദേഹം ഈ വിവാഹസ്വീകരണച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്. അതും അയ്യപ്പഭക്തന്റെ കറുപ്പ് വസ്ത്രങ്ങളും അണിഞ്ഞ്.