• Sun. Oct 6th, 2024

24×7 Live News

Apdin News

കേരളത്തില്‍ 15ാമത് ജില്ല രൂപീകരിക്കണമെന്ന് പി വി അന്‍വറിന്റെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള, പാലസ്തീനോടുളള സമീപനം മാറ്റണം

Byadmin

Oct 6, 2024


മലപ്പുറം: നയം വ്യക്തമാക്കി പിവി അന്‍വര്‍ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള. മഞ്ചേരിയില്‍ വിളിച്ച് ചേര്‍ത്ത നയപ്രഖ്യാപന ചടങ്ങിലാണ് ഡിഎംകെയുടെ നയം വ്യക്തമാക്കിയത്. മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് ഫസല്‍ കൊടുവള്ളിയാണ് ഡിഎംകെയുടെ നയം വായിച്ചത്.

മുസ്ലിം ലീഗ് എറണാകുളം മുന്‍ ജില്ലാ പ്രസിഡന്റ് ഹംസ പറക്കാട്ടില്‍ വേദിയിലെത്തി. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ വിഭജിക്കണമെന്നും പതിനഞ്ചാമത് ജില്ല രൂപീകരിക്കണമെന്നും ഡിഎംകെ ആവശ്യപ്പെട്ടു.

രാഷ്‌ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ലക്ഷ്യം. സാമൂഹ്യ നീതിക്ക് ജാതി സെന്‍സസ് നടത്തണം.കേരളത്തില്‍ ആത്മപരിശോധന ആവശ്യമാണ്. വിഭജനങ്ങള്‍ കണ്ടെത്തി പരിഹരിക്കണം.ജാതി, മതം സാമ്പത്തിക മേഖലയില്‍ കടുത്ത അസമത്വമെന്ന് നയപ്രഖ്യാപനത്തില്‍ പറയുന്നു. പ്രവാസി വോട്ടവകാശം വേണം. വിദേശ രാജ്യങ്ങളില്‍ ഉള്ളവര്‍ക്ക് ഇ ബാലറ്റ് വേണം.

തിരുവനന്തപുരത്ത് നിന്ന് ദൂരം കൂടുമ്പോള്‍ വികസനവും കുറഞ്ഞു. മലപ്പുറത്ത് വികസനമുരടിപ്പാണ്.വിദ്യാഭ്യാസ മേഖലയെ തഴയുന്നു. വിദ്യാഭ്യാസ മേഖലയിലും മാറ്റം വേണം. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കുന്നില്ലെങ്കില്‍ അവരുടെ ശമ്പളത്തിന്റെ 20 ശതമാനം അതത്്ത് സ്‌കൂളുകളിലെ ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവയ്‌ക്കണം.വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളണം.കേരളത്തിലെ അധ്യയന സമയം രാവിലെ എട്ടു മുതല്‍ ഒരു മണി വരെയാക്കണം. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഫാസിസ്റ്റ് രീതിയാണ്.

വഴിയോര കച്ചവടക്കാരെ ചേര്‍ത്തു പിടിക്കണം. വന്‍കിടഓണ്‍ലൈന്‍ കമ്പോളം ഒഴിവാക്കണം. കച്ചവട സൗഹൃദ വായ്പ നല്‍കണം. തൊഴില്ലായ്മ വേതനം 2000 രൂപഎങ്കിലും ആക്കി പരിഷ്‌കരിക്കണമെന്നും ആവശ്യം.കേരളത്തിലെ വ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് നൈപുണ്യ വികസന പിശീലനം നല്‍കണം.

സംരംഭ സംരക്ഷണ നിയമം നടപ്പിലാക്കണം. പലസ്തീനിനോടുള്ള സമീപനം കേന്ദ്രസര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്ന് ആവശ്യപ്പെടുമെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.

വന്യമൃഗ ആക്രമണങ്ങളില്‍ മരിക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരം 10 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കണം. മനുഷ്യ മൃഗ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. മതസ്ഥാപന നിയന്ത്രണം അതത് മതവിശ്വാസികള്‍ക്ക് അനുവദിക്കണം. പൊലീസിലെ ക്രിമിനലുകളെ ഒഴിവാക്കണം. വയോജന ക്ഷേമത്തിനായി പുതിയ വകുപ്പ് ഉണ്ടാക്കണം എന്നിങ്ങനെയാണ് നയപ്രഖ്യാപനം.

 



By admin