• Sun. Dec 7th, 2025

24×7 Live News

Apdin News

കേരള കോണ്‍ഗ്രസ് പിരിച്ചു വിടണം, മധ്യ തിരുവിതാംകൂറില്‍ ഒന്നാമത്തെ പാര്‍ട്ടിയായി ബിജെപി മാറും: പിസി ജോര്‍ജ്

Byadmin

Dec 6, 2025



കോട്ടയം : മധ്യ തിരുവിതാംകൂറില്‍ ഒന്നാമത്തെ പാര്‍ട്ടിയായി ബിജെപി മാറുമെന്ന് പിസി ജോര്‍ജ് . കേരള കോണ്‍ഗ്രസ് പിരിച്ചു വിടണമെന്നും അദ്‌ദേഹം ആവശ്യപ്പെട്ടു. കെഎം മാണിയും പിജെ ജോസഫും എല്ലാം അതീവ സമ്പന്നരായെന്നല്ലാതെ ക്രിസ്ത്യാനിക്ക് എന്ത് കിട്ടി എന്ന് അവര്‍ വ്യക്തമാക്കട്ടെയെന്നും ജോര്‍ജ് പറഞ്ഞു.
കോട്ടയത്ത് പത്തില്‍ കൂടുതല്‍ പഞ്ചായത്ത് ബിജെപി പിടിക്കും. 4 ല്‍ കൂടുതല്‍ മെമ്പര്‍മാര്‍ കോട്ടയം ജില്ലാ പഞ്ചായത്തില്‍ കിട്ടും. 2029 ല്‍ താമര ചിഹ്നത്തില്‍ ജയിച്ചയാള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്നും ജോര്‍ജ് പറഞ്ഞു. പൂഞ്ഞാറും പാലായും ഉള്‍പെടെ 40 മണ്ഡലങ്ങളില്‍ ബിജെപി ജയിക്കും.
രാഹുല്‍ മാങ്കൂട്ടത്തിലിനെ ചെവിക്കല്ലിന് അടി കൊടുത്ത് മാനസിക രോഗ ആശുപത്രിയില്‍ ആക്കണം. നല്ല ചെറുക്കന്‍ ആണ്, പക്ഷെ അസുഖം ആയി പോയി. ആശുപത്രിയില്‍ കിടന്നാല്‍ നന്നാകുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

By admin