• Sat. Oct 4th, 2025

24×7 Live News

Apdin News

കേരള-ഗള്‍ഫ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളില്‍ വെട്ടിക്കുറവ് – Chandrika Daily

Byadmin

Sep 30, 2025


കോഴിക്കോട്: ഫലസ്തീൻ ഫലസ്തീനികൾക്കുള്ളതാണെന്ന് ചരിത്ര പ്രധാനമായ നിലപാട് സ്വീകരിച്ച ഗാന്ധിയുടെ ഇന്ത്യ ഈ നിലപാടിൽ മായം ചേർക്കാതെ തുടരണമെന്ന് സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് ഗാന്ധിജയന്തി ദിനത്തിൽ കോഴിക്കോട് ജില്ല മുസ്‌ലിം യൂത്ത് ലീഗ് ഗസ്സ റാലി സംഘടിപ്പിക്കുന്നു.

ഗാന്ധിയുടെ നിലപാട് ഓർമിപ്പിക്കുക കൂടിയാണ്പരിപാടി നടത്തുന്നതിന്റെ പ്രസക്തി.ലോകത്തിന്റെ മുഴുവൻ എതിർപ്പുകളെയും അവഗണിച്ച് സ്ത്രീകളെയും കുട്ടികളെയും ഉൾപ്പടെ കുരുതി നടത്തുന്ന ഇസ്രായേലിന്റെ കിരാത ആക്രമണത്തിനെതിരെ ലോക മനസ്സ് ഒന്നിക്കുക എന്ന സന്ദേശം ഈ റാലിയിൽ ഉയർത്തപ്പെടും. വംശഹത്യ രാഷ്ട്രമായ ഇസ്രായേൽ ഉൽപന്നം ബഹിഷ്കരിക്കാൻ റാലിയിൽ പ്രവർത്തരോട് ആഹ്വാനം ചെയ്യും. ഇസ്രായേലിന്റെ ക്രൂരതകളെ വരച്ചുകാട്ടുന്ന ചിത്രങ്ങളും പ്ലോട്ടുകളുമായി റാലി കോഴിക്കോട് സ്റ്റേഡിയം പരിസരത്തു നിന്ന് ആരംഭിച്ച് മുതലക്കുളം ഗാന്ധി സ്ക്വയറിൽ സമാപിക്കും.

സമൂഹത്തിൻ്റെ വിവിധ തുറകളിൽ നിന്ന് പ്രതിനിധികൾ പങ്കെടുക്കും. ഇതു സംബന്ധമായ പ്രവർത്തനങ്ങൾക്ക് ജില്ലാ പ്രവർത്തക സമിതി യോഗം അന്തിമ രൂപം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറിപി.കെ ഫിറോസ് ഉൽഘാടനം ചെയ്തു.

പ്രസിഡണ്ട് മിസ്ഹബ കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.മൊയ്തീൻ കോയ സ്വാഗതവും ട്രഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. ദേശീയ ഭാരവാഹികളായ ആഷിക് ചെലവൂർ, സാജിദ് നടുവണ്ണൂർ,സംസ്ഥാന ഭാരവാഹികളായ ടി.പി.എം ജിഷാൻ, അഡ്വ ഫാത്തിമ തഹ്‌ലിയ,ജില്ലാ ഭാരവാഹികളായ സി.ജാഫർ സാദിക്ക്, എ.ഷിജിത്ത് ഖാൻ,സയ്യിദലി തങ്ങൾ, ഷഫീക്ക് അരക്കിണർ, എസ് വി ഷൗലീക്ക്, എം.ടി സെയ്ദ് ഫസൽ, എം.പി ഷാജഹാൻ, വി.അബ്ദുൽ ജലീൽ,ഹാരിസ് കൊത്തിക്കുടി,സുനീർ കെ.പി, സിറാജ് ചിറ്റേടത്ത്, ഒ.എം നൗഷാദ്, സമദ് നടേരി, ശുഐബ് കുന്നത്ത്,റഫീഖ് കൂടത്തായി,ജില്ലാ കമ്മറ്റി അംഗങ്ങളായ വി.പി.എ ജലീൽ, ഷംസീർ പോത്താറ്റിൽ, ഒ.കെ ഇസ്മായിൽ,എം നസീഫ്, ഐ സൽമാൻ, കെ.കുഞ്ഞിമരക്കാർ, പി വി അൻവർ ഷാഫി, അനീസ് തോട്ടുങ്ങൽ, മൻസൂർ മാങ്കാവ്, സിറാജ് കിണാശ്ശേരി, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, പി.എച്ച് ഷമീർ, സി.കെ ഷകീർ, കെ.കെ റിയാസ്, ഫാസിൽ നടേരി,പി.കെ. സി അഫ്സൽ, അൻസീർ പനോളി, മൻസൂർ എടവലത്ത്,സി.എ നൗഫൽ, കെ.എം ഹംസ, ഹാരിസ് ഇ, പി.സി.സിറാജ്, ശിഹാബ് കന്നാട്ടി, അഫ്നാസ് ചോറോട്, സ്വാഹിബ് മുഖദാർ തുടങ്ങിയവർ പ്രസംഗിച്ചു.



By admin