തിരുവനന്തപുരം: ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്‌ക്കുമെന്ന് കേരള തണ്ടാന്‍ സര്‍വീസ് സൊസൈറ്റി. സമുദായത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിച്ച ഭാരതീയ ജനതാ പാര്‍ട്ടിക്കും, പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ശ്രീ രാജീവ് ചന്ദ്രശേഖറിനും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്കും പിന്തുണ നല്‍കാന്‍ തണ്ടാന്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന കൗണ്‍സില്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍മാര്‍, ശാഖാ പ്രതിനിധികള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു.
കഴിഞ്ഞ 69 വര്‍ഷക്കാലം ഭരിച്ച ഇടതു വലത് മുന്നണികള്‍ രാഷ്‌ട്രീയ പ്രാതിനിധ്യവും ഭരണപങ്കാളിത്തവും അടിസ്ഥാനപരമായ തണ്ടാന്‍മാരുടെ ആനുകൂല്യങ്ങള്‍ നിഷേധിച്ചതില്‍ യോഗം പ്രതിഷേധിച്ചു. തണ്ടാന്‍ സമുദായത്തിന് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും രാഷ്‌ട്രീയ അധികാരവും നല്‍കിയതിനാലാണ് ബിജെപിയെ പിന്തുണയ്‌ക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് പച്ചല്ലൂര്‍ ശ്രീനിവാസന്‍ അറിയിച്ചു.