• Mon. Sep 8th, 2025

24×7 Live News

Apdin News

കേരള പൊലീസ് തനിക്ക് സംരക്ഷണം നല്‍കുമെന്ന വിവാദപ്രസ്താവനയുമായി ലോറി ഉടമ മനാഫ്; പ്രസ്താവന എന്‍ഡിടിവിയില്‍

Byadmin

Sep 8, 2025



ബെംഗളൂരു: ധര്‍മ്മസ്ഥല കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പാകെ ഹാജരാകാന്‍ പോകുന്ന മനാഫിന് കേരള പൊലീസ് സംരക്ഷണം നല്‍കുമെന്ന് മനാഫ്. എന്‍ഡിടിവിയ്‌ക്ക് നല്‍കിയ ഇംഗ്ലീഷ് അഭിമുഖത്തിലാണ് മനാഫ് ഇക്കാര്യം പറയുന്നത്.

“ഇന്ന് കേരള സര്‍ക്കാര്‍ എനിക്ക് പ്രത്യേക സംരക്ഷണം നല്‍കും. ഇനി സെപ്തംബര്‍ എട്ട് തിങ്കളാഴ്ച പ്രത്യേക അന്വേഷണ സംഘത്തിന് മുന്‍പ് ഹാജരാകും. എല്ലാ തെളിവുകളും പ്രത്യേക അന്വേഷണ സംഘത്തിന് നല്കും. കേരള പൊലീസ് ഞങ്ങള്‍ക്ക് സുരക്ഷ ഒരുക്കും” – മനാഫ് ഇംഗ്ലീഷ് ടിവി ചാനലായ എന്‍ഡിടിവിയില്‍ പറയുന്നു.

ധര്‍മ്മസ്ഥല എന്ന ഹിന്ദു ആരാധനാലയത്തെ താറടിക്കാനായി യൂട്യൂബില്‍ ഉള്ളടക്കം തയ്യാറാക്കിയ, വിവിധ മാധ്യമങ്ങളെ ധര്‍മ്മസ്ഥലയില്‍ എത്തിച്ച് ശുചീകരണത്തൊഴിലാളി പറഞ്ഞ കള്ളക്കഥ പ്രചരിപ്പിച്ച മനാഫിന് എങ്ങിനെയാണ് കേരള പൊലീസ് സംരക്ഷണം നല്‍കുന്നതെന്ന് ചോദ്യ ചിഹ്നമാവുകയാണ്.

മനാഫ് വെറുതെ ദേശീയ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ ഒരു നുണ തട്ടിവിട്ടതാണോ എന്നാണ് അറിയേണ്ടത്. അതല്ല, കേരള പൊലീസ് യഥാര്‍ത്ഥത്തില്‍ സംരക്ഷണം നല്‍കുന്നവെങ്കില്‍ അത് ഗുരുതരമായ നിയമപ്രത്യാഘാതങ്ങള്‍ക്ക് വഴിയൊരുക്കുമെന്ന് കരുതുന്നു.

By admin