തിരുവനന്തപുരം : കേരള പോലീസിന് പിണറായി ഭരണത്തില്‍ ഭ്രാന്ത് പിടിച്ചെന്ന് രമേശ് ചെന്നിത്തല. ഒരു കാലത്ത് സ്‌കോട്ട്‌ലണ്ട് യാഡിനോട് താരതമ്യപ്പെടുത്തിയ കേരള പോലീസ് ഇന്ന് കേരളത്തിലെ ജനവിരുദ്ധ പ്രസ്ഥാനമായിരിക്കുന്നു. ഇതിന്റയെല്ലാം ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരക്ഷരം മിണ്ടുന്നില്ല. തുടര്‍ഭരണമെന്നാല്‍ സിപിഎമ്മിന് കയ്യിട്ടുവാരലിന്റെയും അഴിമതിയുടെയും തുടര്‍ച്ചയാണെന്നും ചെന്നിത്തല പറഞ്ഞു.
ഈ സര്‍ക്കാര്‍ ജനങ്ങളെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അയ്യപ്പ സംഗമം ന്യൂനപക്ഷ സംഗമം തുടങ്ങിയ പല പേരുകളില്‍ വര്‍ഗീയ അജണ്ടയാണ് മുന്നോട്ടുവയ്‌ക്കുന്നത്. മനുഷ്യരെ ഹിന്ദുവായും മുസല്‍മാനായും ക്രിസ്ത്യാനിയായും കാണുന്ന സര്‍ക്കാരാണിത്.
ഈ നീക്കം അപകടകരമാണ്. ചെന്നിത്തല പറഞ്ഞു.