• Mon. Sep 8th, 2025

24×7 Live News

Apdin News

കേരള പോലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിൽ; ഓപ്പറേഷൻ സിന്ദൂറിനെതിരെ നിൽക്കുന്നവരെ രാജ്യദ്രോഹികളായി കണക്കാക്കും: അനൂപ് ആന്റണി

Byadmin

Sep 8, 2025


ശാസ്താംകോട്ട: കേരള പോലീസ് ഇപ്പോൾ മുട്ടിലിഴയുന്ന മൂഡിലാണെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ഓപ്പറേഷൻ സിന്ധുർ പൂക്കളമിട്ട സൈനികൻ ഉൾപ്പെടെയുള്ള പ്രവർത്തകർക്കെതിരെ കള്ളക്കേസ് എടുത്തതിൽ പ്രതിഷേധിച്ച് ബിജെപി ശാസ്താം കോട്ട പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള പോലീസ് പ്രവർത്തിക്കുന്നത് എകെജി സെന്ററിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് മാത്രമാണ്. അതാണ് കുനിയാൻ പറയുമ്പോൾ മുട്ടിലിഴേണ്ടി വരുന്നത്. ഭാരതീയരെല്ലാം ഓപ്പറേഷൻ സിന്ദൂര്‍ മൂഡിലാണ്. അതിനെതിരെ നിൽക്കുന്നവരുടെ രാജ്യദ്രോഹികളായി തന്നെ കണക്കാക്കും. കേരളത്തിൽ മാത്രമല്ല പാർലമെന്റിന്റെ ഈ വിഷയം ബിജെപി ഉന്നയിക്കും. നിയമപരമായും നേരിടും. നാട്ടുകാർക്കൊപ്പം ഏതു കാര്യത്തിനും ബിജെപി മുന്നിലുണ്ടാകും. പോലീസിന്റെ ധാർഷ്ട്യം അധികകാലം നീണ്ടുനിൽക്കില്ലന്ന് മനസ്സിലാക്കണം. കേരള പോലീസ് പ്രവർത്തിക്കുന്നത് പാകിസ്ഥാനിൽ നിന്നുള്ള നിർദ്ദേശം അനുസരിച്ച് ആണോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ബിജെപി ജില്ലാ പ്രസിഡൻ്റ് രാജി പ്രസാദ് അധ്യക്ഷയായിരുന്നു. സംസ്ഥാന വക്താവ് കേണൽ ഡിന്നി, ആർഎസ്എസ് വിഭാഗ് സഹകാര്യവാഹക് സുബിൻ. ജില്ലാ ജനറൽ സെക്രട്ടറിമാ രായ അഡ്വ.വയ്‌ക്കൽ സോമൻ, എ ആർ അരുൺ, ആലഞ്ചേരി ജയചന്ദ്രൻ, ജിതിൻ ദേവ് എന്നിവർ സംസാരിച്ചു.



By admin