കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പുതിയ സീസണിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. ഹോം ഗ്രൗണ്ട് പ്രതിസന്ധിയിലായി. കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തിലെ നവീകരണപണി പൂര്‍ത്തിയാകുമോ എന്ന ആശങ്കയോടെ, ടീം താല്‍ക്കാലികമായി മറ്റൊരു വേദിയിലേക്ക് മാറാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അഹമ്മദാബാദിലേക്കോ ഹൈദരാബാദിലേക്കോ മാറാനാണ് ആലോചന. കോഴിക്കോട് സ്റ്റേഡിയമുണ്ടെങ്കിലും എഐഎഫ്എഫ് അംഗീകാരം ലഭിച്ചേക്കില്ല.
മെസിയും അര്‍ജന്റീന ദേശീയ ടീമും പങ്കെടുക്കാനിരുന്ന സൗഹൃദമത്സരത്തിനെത്തുടര്‍ന്ന് വ്യാപകമായ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നവംബറില്‍ അര്‍ജന്റീനയുടെ ഇന്ത്യാ പര്യടനം റദ്ദാക്കിയതോടെ, നവീകരണപ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. ഇതോടെ ബ്ലാസ്റ്റേഴ്സിന്റെ സീസണ്‍ ഒരുക്കങ്ങള്‍ ബാധിക്കപ്പെടാന്‍ സാധ്യതയുണ്ട്.