പാലക്കാട്: കേരള ഭാഗ്യക്കുറി നമ്പര്‍ വച്ച് വാട്‌സ്അപ്പില്‍ ചൂതാട്ടം നടത്തിയ യുവാവ് അറസ്റ്റില്‍.മലപ്പുറം ചെമ്മാട് സ്വദേശി അര്‍ജ്ജുനെയാണ് (27) മണ്ണാര്‍ക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കുമരംപുത്തൂര്‍ പള്ളിക്കുന്നില്‍ കട മുറി വാടകക്കെടുത്തായിരുന്നു ചൂതാട്ടം. ലക്കി പള്ളിക്കുന്ന് എന്ന പേരില്‍ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ആരംഭിച്ചായിരുന്നു ചൂതാട്ടം. 58 അംഗങ്ങളുള്ള ഈ ഗ്രൂപ്പിലൂടെ കേരള സംസ്ഥാന ലോട്ടറിയുടെ അവസാന മൂന്നക്ക നമ്പറുകള്‍ നല്കിയാണ് ചൂതാട്ടം നടത്തിയിരുന്നത്.
മണ്ണാര്‍ക്കാട് പൊലീസിന് ലഭിച്ച രഹസ്യ വിവരം പ്രകാരമായിരുന്നു അറസ്റ്റ്. ചൂതാട്ടത്തിനായി പ്രതിയായ അര്‍ജ്ജുന്‍ കൈവശം വച്ചിരുന്ന 3360 രൂപയും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു.