• Thu. Sep 18th, 2025

24×7 Live News

Apdin News

കേരള ലോ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ റാങ്ക് പട്ടിക അട്ടിമറിക്കുന്നെന്ന് ആക്ഷേപം

Byadmin

Sep 18, 2025



തിരുവനന്തപുരം: കേരള ലോ എന്‍ട്രന്‍സ് എക്‌സാമിനേഷന്‍(Kerala Law Entrance Exam – KLEE) റാങ്ക് പട്ടിക അട്ടിമറിക്കുന്നു എന്ന് ആക്ഷേപം. ഉയര്‍ന്ന റാങ്കുള്ള കുട്ടികള്‍ക്ക് താല്പര്യം ഉള്ള മികച്ച കോളേജുകളില്‍ സീറ്റുണ്ടെങ്കിലും അഡ്മിഷന്‍ ലഭിക്കാത്ത സാഹചര്യമെന്നാണ് ആരോപണം.

ക്ലീ (KLEE) റാങ്ക് പട്ടിക പ്രകാരം നടത്തിയ ഒന്നും രണ്ടും അലോട്ട്‌മെന്റ്കള്‍ക്ക് ശേഷം പിന്നീട് വരുന്ന ഒഴിവ് നികത്തുന്ന അലോട്ട്‌മെന്റില്‍ കാണിക്കാതിരുന്ന ഒഴിവുകള്‍ സ്‌ട്രേ അലോട്ട്‌മെന്റ് എന്ന പേരില്‍ കാണിച്ച് അതില്‍ ആദ്യ അലോട്ട്‌മെന്റ് അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഓപ്ഷന്‍ നല്‍കാന്‍ അവസരം നല്‍കാതിരിക്കുകയാണ് ഉണ്ടായത്.

സ്‌ട്രേ അലോട്ട്‌മെന്റ് ഓപ്ഷന്‍ ക്ഷണിച്ചപ്പോള്‍ ആദ്യം പ്രസിദ്ധീകരിച്ച ഒഴിവുകളുടെ ലിസ്റ്റില്‍ ഉണ്ടായിരുന്നതില്‍ നിന്ന് വളരെയേറെ സീറ്റുകള്‍ ഉള്‍ക്കൊള്ളുന്ന ലിസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസിദ്ധീകരിച്ചു.ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ ഒഴിവുകളെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കിയില്ല എന്നും ആരോപണമുണ്ട്. ഒഴിവുകളുടെ കണക്കുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാകാതിരിക്കാന്‍ മനപൂര്‍വമായ ശ്രമം ഉണ്ടായെന്നും ആക്ഷേപമുണ്ട്.

ഈ വിഷയം ശ്രദ്ധയില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ എന്‍ട്രന്‍സ് കമ്മീഷണറുടെ ഓഫീസില്‍ അന്വേഷിച്ചപ്പോള്‍ കോളേജുകളില്‍ പുതുതായി സീറ്റുകള്‍ അപ്പപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന അഡ്മിഷന്‍ പ്രോസസിലാണ് ഉള്‍പ്പെടുത്തുക എന്ന നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചത്.

അതത് കോളേജുകളില്‍ ആകെ സീറ്റുകള്‍ എത്രയെന്നും അത് ഏതു മാനദണ്ഡ പ്രകാരമാണ്
അനുവദിക്കുന്നതെന്നും ഉള്ള വിവരങ്ങള്‍ പരീക്ഷാര്‍ത്ഥികളില്‍ നിന്നും റാങ്ക് ഹോള്‍ഡേഴ്‌സില്‍ നിന്നും മറച്ചുവച്ചു. ഇത് മൊത്തം അഡ്മിഷന്റെയും അലോട്ട്മന്റ് പ്രകിയയുടെയും സുതാര്യത നഷ്ടമാക്കുകയും അതിനെ സംശയ നിഴലിലാക്കുകയും ചെയ്യുന്നു.

സ്‌ട്രേ അലോട്ട്‌മെന്റ് എന്ന പേരിലുളള അലോട്ട്‌മെന്റില്‍ മുന്‍പ് മറ്റേതെങ്കിലും കോളേജുകളില്‍ അഡ്മിഷന്‍ ലഭിച്ച വിദ്യാര്‍ത്ഥികളെ, അവര്‍ പ്രസ്തുത കോളേജ് ഉയര്‍ന്ന ഓപ്ഷന്‍ ആയി വെച്ചിട്ടുണ്ടെങ്കിലും പരിഗണിക്കാത്തത് ഉയര്‍ന്ന റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികളോടുള്ള അനീതിയാണ് എന്നും ആരോപണമുണ്ട്.

By admin