
കോഴിക്കോട് :കേരള സ്റ്റോറി 2 കേരളത്തിലെ ഒരു തിയറ്ററില്‍ കണ്ടുവെന്നും തിയറ്റര്‍ ഹൗസ് ഫുള്ളായിരുന്നുവെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത്. പത്തില്‍ ഏഴ് മാര്‍ക്ക് കൊടുക്കാവുന്ന സിനിമയാണിതെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത്.
ചില ഭാഗങ്ങളില്‍ സിനിമയ്‌ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടെങ്കിലും, ഇത് ഒരു തട്ടിക്കൂട്ട് സിനിമയല്ല. ഭംഗിയായി കഥ ദൃശ്യവല്ക്കരിച്ചിട്ടുണ്ട്. യഥാര്‍ത്ഥ കഥയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ച സിനിമയാണിതെന്ന് സംവിധായകന്‍ പറഞ്ഞത് ശരിയാണ്.
ഈ സിനിമയെ എന്തിനാണ് ഇടത് ജിഹാദി ശക്തികള്‍ എതിര്‍ത്തത് എന്ന് മനസ്സിലാവുന്നില്ല. ഇത് ഇസ്ലാമിന്റെ കാര്യമല്ല, തീവ്രവാദികളുടെ കാര്യമല്ലേ സിനിമയില്‍ പറയുന്നത് എന്ന് കോടതി നിരീക്ഷിച്ചത് തന്നെയാണ് തനിക്കും ഈ സിനിമയെക്കുറിച്ച് തോന്നിയതെന്നും ആരിഫ് പറയുന്നു.
ഇസ്ലാമിലെ കൊള്ളരുതായ്‌മകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടുള്ള സിനിമകള്‍ ഇന്ത്യയില്‍ ഇനി തുരുതുരാ ഇറങ്ങാന്‍ പോകുന്നു എന്ന പുതിയ അധ്യായം കേരള സ്റ്റോറിയിലൂടെ ഇന്ത്യയില്‍ തുറക്കപ്പെടാന്‍ പോവുകയാണ്. അതായത് മറ്റ് മതങ്ങളെ വിമര്‍ശിക്കുന്ന സിനിമകള്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇസ്ലാമിനെ ചര്‍ച്ച ചെയ്യുന്ന സിനിമകള്‍ ഇന്ത്യയില്‍ പാടില്ലെന്ന രീതി ഇനി പറ്റില്ല. ചിലപ്പോള്‍ മലദ്വാര്‍ ഗോള്‍ഡ് വരും, മദിനിയെക്കുറിച്ചുള്ള സിനിമകള്‍ വരും. ചിലപ്പോള്‍ ജോസഫ് മാഷ്ടെ കൈവെട്ട് കേസ് സിനിമയായി വരും. പക്ഷെ ജോസഫ് മാഷായി അഭിനയിക്കാന്‍ ധൈര്യമുള്ള ഒരു മലയാളം നടനും മുന്നോട്ട് വരാന്‍ സാധ്യതയില്ല. . – ആരിഫ് ഹുസൈന്‍ പറയുന്നു.