
കൊച്ചി ; ‘കേരള സ്റ്റോറി 2– ഗോസ് ബിയോണ്ട്’ പ്രദർശിപ്പിക്കാൻ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ അനുമതി. നിർമാതാക്കളുടെ അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.
സിനിമയ്‌ക്ക് 15 ദിവസത്തേക്ക് പ്രദർശനാനുമതി തടഞ്ഞ ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെയുള്ള അപ്പീലിലാണ് സിനിമ റീലിസ് ചെയ്യാൻ അനുമതി. ചിത്രത്തിന്റെ റിലീസ് 15 ദിവസത്തേക്ക് നീട്ടിക്കൊണ്ടും ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് നൽകിയ നടപടി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിവിഷൻ പെറ്റീഷനുമേൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു ജസ്റ്റിസ് ബച്ചു കുര്യൻ തോമസ് 15 ദിവസത്തെ സ്റ്റേ അനുവദിച്ചത്. എന്നാൽ ഇതിനെതിരെ നിർമാതാക്കള്‍ സമർപ്പിച്ച അപ്പീലിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഇടപെടൽ.