
ന്യൂദല്‍ഹി: കഴിഞ്ഞ ദിവസം കേരള സ്റ്റോറി 2ന്റെ അണിയറ പ്രവര്‍ത്തകര്‍ ദല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിച്ച ലവ്ജിഹാദിനിരയായ 33 പെണ്‍കുട്ടികളിള്‍ ഒരാള്‍ താര കൊടിയ ലവ് ജിഹാദ് പീഢനം അനുഭവിച്ച പെണ്‍കുട്ടി. രജനീഷ് എന്ന പേരില്‍ ഹിന്ദുവായി അഭിനയിച്ച് താരയെ വിവാഹം കഴിച്ച ശേഷമാണ് ഇയാള്‍ യഥാര്‍ത്ഥത്തില്‍ റാകിബ്-ഉൽ ഹസൻ എന്ന പേരുള്ള മുസ്ലിം യുവാവാണെന്ന് മനസ്സിലായത്. ഹിന്ദുവായി നടിച്ച് ഹിന്ദു പെണ്‍കുട്ടികളെ വിവാഹം കഴിക്കുകയും അനന്തരം സ്വന്തം മതം വെളിപ്പെടുത്തുകയും പിന്നീട് മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിക്കുകയും ചെയ്യുന്ന നിരവധി കേസുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും സ്ഥിരം റിപ്പോര്‍ട്ട് ചെയ്യാറുള്ളതാണ്. പിന്നെ എങ്ങിനെയാണ് കേരള സ്റ്റോറി 2 ഗോസ് ബിയോണ്ട് എന്ന സിനിമ പ്രൊപ്പഗണ്ട സിനിമയാകുന്നത്?
#WATCH | Delhi | On film ‘The Kerala Story 2’, National Shooter Tara Shahdeo says, "My case happened in 2014. That was the first time I heard the term 'love jihad' from the media. Until then, I didn’t even know what that word meant. Even today, there are many girls who have not… pic.twitter.com/n0r2xSxARR
— ANI (@ANI) February 24, 2026
താര എന്ന പേരിലാണ് കഴിഞ്ഞ ദിവസം കേരള സ്റ്റോറി 2ന്റെ സംവിധായകനോടും നിര്‍മ്മാതാവിനോടും ഒപ്പം സ്റ്റേജിലെത്തി തന്റെ കഥ ഇവര്‍ പറഞ്ഞതെങ്കിലും ഇവരുടെ മുഴുവന്‍ പേര് താര സഹദിയോ എന്നാണ്. . ദേശീയ തലത്തില്‍ ഷൂട്ടിംഗ് താരമാണ് താര സഹദിയോ. ലവ് ജിഹാദിന്റെ ജീവിക്കുന്ന രക്തസാക്ഷി ആണ് ജാര്‍ഖണ്ഡിലെ റാഞ്ചി സ്വദേശിനി താര സഹാദിയോ.
താര സഹാദിയോ മതപരിവർത്തന കേസിലെ മൂന്ന് പ്രധാന പ്രതികളെയും 2023 സെപ്റ്റംബർ 30 ന് പ്രത്യേക സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) കോടതി) കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയും ചെയ്തിരുന്നു. മുൻ ഭർത്താവ് റാകിബ്-ഉൽ ഹസൻ, അമ്മായിയമ്മ കൗഷർ റാണി, മുസ്താഖ് അഹമ്മദ് എന്നിവർ ആണ് ഈ കേസിലെ പ്രതികള്‍. ദേശീയ ഷൂട്ടിംഗ് താരം കൂടിയായ മുന്‍ ഭര്‍ത്താവ് റാകിബ് ഉല്‍ ഹസനെതിരെ അതിക്രമങ്ങളിൽ ഏർപ്പെട്ടതിനുള്ള കുറ്റങ്ങളും ഇഷ്ടത്തിന് വിരുദ്ധമായി താരയെ ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചതിനും ഫയൽ ചെയ്ത കേസിലാണ് സിബിഐ കോടതിയുടെ വിധി വന്നത്.
പ്രത്യേക സിബിഐ ജഡ്ജി പ്രഭാത് കുമാർ ശർമ്മ ഭർത്താവ് റാകിബ്-ഉൽ ഹസൻ, അമ്മായിയമ്മ കൗഷർ റാണി, മുസ്താഖ് അഹമ്മദ് എന്നിവരെ ബിർസ മുണ്ട സെൻട്രൽ ജയിലിലേക്ക് അയച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120 (ബി) (ക്രിമിനൽ ഗൂഢാലോചന), 376 (2) (എൻ) (വിവാഹ വാഗ്ദാനം നൽകിയുള്ള ശാരീരിക ബന്ധം), 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), 298 (മതവികാരം വ്രണപ്പെടുത്തൽ), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ), 496 (വഞ്ചനാപരമായ വിവാഹ ചടങ്ങ്) എന്നീ വകുപ്പുകൾ പ്രകാരം റാകിബ്-ഉൽ ഹസൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി.
ഹിന്ദുമതസ്ഥനായ രഞ്ജിത് കോഹ്ലി ആണെന്ന് പറഞ്ഞാണ് താര സഹാദിയോയുമായി ഇയാള്‍ അടുത്തത്. ഇരുവരും ദേശീയ തലത്തില്‍ ഷൂട്ടിംഗ് താരങ്ങളായിരുന്നു. പ്രണയത്തിന് ശേഷം 2014 ജൂലൈ 7 ന് ഹിന്ദു ആചാരപ്രകാരം താര സഹാദിയോ ഹിന്ദുവായ രഞ്ജിത് കോഹ്‌ലിയെ വിവാഹം കഴിച്ചു. എന്നാല്‍ വിവാഹത്തിന് ശേഷം വൈകാതെ താര സഹാദിയോ ഭര്‍ത്താവിന്റെ വിവരങ്ങള്‍ അറിഞ്ഞു. ഭര്‍ത്താവിന്റെ പേര് രഞ്ജിത് കോഹ് ലി എന്നല്ല, റാകിബ്-ഉൽ ഹസൻ എന്നാണെന്ന് കണ്ടെത്തി. വിവാഹത്തിന്റെ രണ്ടാം ദിവസം തന്നെ ഭര്‍ത്താവ് റാകിബ് ഉല്‍ ഹസനും അന്ന് വിജിലൻസ് രജിസ്ട്രാറായി സേവനമനുഷ്ഠിച്ചിരുന്ന മുസ്താഖ് അഹമ്മദും താരയോട് മുസ്ലീമാകാനും നിക്കാഹ് (ഇസ്ലാമിക വിവാഹം) നടത്താനും സമ്മർദ്ദം ചെലുത്താൻ തുടങ്ങി.
ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് 2015 ൽ അന്വേഷണം സിബിഐ ഏറ്റെടുത്തു, ദൽഹിയിൽ ഒരു കേസ് ഫയൽ ചെയ്തു. ക്രൂരതയുടെ പേരിൽ 2018 ജൂൺ 26 ന് റാഞ്ചി കുടുംബ കോടതി താരയ്‌ക്ക് വിവാഹമോചനം അനുവദിച്ചു. തന്റെ ഭർത്താവ് ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്നെ വഞ്ചിച്ചുവെന്ന് അവകാശപ്പെട്ട് അവൾ കോടതിയിൽ പരാതി നൽകി. ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിന് തന്നെ പീഡിപ്പിച്ചുവെന്നും അവർ ആരോപിച്ചിരുന്നു.
“ഒരു ഹിന്ദുവായി അഭിനയിച്ച് റാക്കിബ് താരയെ വിവാഹം കഴിക്കാൻ പ്രേരിപ്പിച്ചു. വിവാഹം കഴിഞ്ഞതിനുശേഷം, അയാൾ അവളെ നിർബന്ധിച്ച് ഒരു നിക്കാഹ് ചടങ്ങിനായി മതം മാറ്റാൻ ശ്രമിച്ചു. അവൾ വിസമ്മതിച്ചപ്പോൾ, താരയെ അവളുടെ വീട്ടിൽ തന്നെ ഒതുക്കി ദിവസങ്ങളോളം ക്രൂരതകൾക്ക് വിധേയയാക്കി. ഒടുവിൽ പോലീസ് അവളെ രക്ഷപ്പെടുത്തി,” കേസിൽ സിബിഐയെ സഹായിച്ച താരയുടെ അഭിഭാഷകൻ വെളിപ്പെടുത്തി.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120(ബി) വകുപ്പുകൾ (മരണമോ കഠിന ശിക്ഷയോ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്യാനുള്ള ക്രിമിനൽ ഗൂഢാലോചനയിൽ കക്ഷിയായ ആൾ), 298 (ഏതെങ്കിലും വ്യക്തിയുടെ മതവികാരങ്ങളെ മുറിവേൽപ്പിക്കാനുള്ള മനഃപൂർവമായ ഉദ്ദേശ്യത്തോടെയുള്ള വാക്കുകൾ, പ്രവൃത്തികള്‍ മുതലായവ), 506 (ക്രിമിനൽ ഭീഷണിക്കുള്ള തടവ്), 323 (സ്വമേധയാ മുറിവേൽപ്പിച്ചതിന് ശിക്ഷ) എന്നിവ പ്രകാരം താരയുടെ ഭര്‍ത്താവ് റാകിബിന്റെ ഉമ്മ കൗഷർ റാണിയെ കുറ്റക്കാരിയാണെന്ന് സിബിഐ കോടതി കണ്ടെത്തി. “ഒന്നുകിൽ നിങ്ങളുടെ മതം മാറ്റുക, അല്ലെങ്കിൽ നിങ്ങളുടെ കിടക്കയിലെ പങ്കാളികൾ മാറിക്കൊണ്ടിരിക്കും” എന്ന് അവർ ഭീഷണിപ്പെടുത്തിയിരുന്നു.
റാകിബിന്റെയും താരയുടെയും വിവാഹത്തിന് മുമ്പ് കൂടിക്കാഴ്ചയ്‌ക്ക് സൗകര്യമൊരുക്കുകയും പിന്നീട് നിക്കാഹ് നടത്തുന്നതിന് മൗലവിയെ കൊണ്ടുവരികയും ചെയ്തതിന് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120(ബി), 298 വകുപ്പുകൾ പ്രകാരം മുസ്താഖ് അഹമ്മദിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. പത്ത് വര്‍ഷത്തോളമാണ് താര വിവാഹമോചനത്തിനും പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാനും കോടതിയില്‍ പോരാടിയത്.
“എനിക്ക് ജുഡീഷ്യറിയിൽ പൂർണ്ണ വിശ്വാസമുണ്ടായിരുന്നു. ഒമ്പത് വർഷത്തെ കാത്തിരിപ്പിന് ശേഷം എനിക്ക് നീതി ലഭിച്ചു. എന്നെ ഉപദ്രവിച്ചവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. എന്നോട് സഹകരിച്ച എല്ലാവരോടും ഞാൻ നന്ദി പറയുന്നു,” താര കോടതിവിധി വന്ന ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞ വാക്കുകളാണി.. ക്രിമിനൽ നടപടിക്രമ നിയമത്തിലെ സെക്ഷൻ 164 (ഈ വകുപ്പ് ഒരു വ്യക്തിയുടെയോ മൊഴിയോ അയാളുടെ കുറ്റസമ്മതമോ രേഖപ്പെടുത്താൻ മജിസ്ട്രേറ്റിന് അധികാരം നൽകുന്നു) പ്രകാരം സിബിഐ താരയുടെ മൊഴി രേഖപ്പെടുത്തി. പ്രോസിക്യൂഷൻ 26 സാക്ഷികളെ വരെ കോടതിയിൽ ഹാജരാക്കി, അവരുടെ ക്രോസ് വിസ്താരം ഏഴ് മാസത്തിലധികം നീണ്ടുനിന്നു.
ബീഫ് തീറ്റിച്ചു, സിഗരറ്റ് കൊണ്ട് പൊള്ളിച്ചു, നായയെക്കൊണ്ട് കടിപ്പിച്ചു
സിന്ദൂരം തൊടരുതെന്ന് താരയെ ഭര്‍ത്താവ് റാകിബ് ഉല്‍ ഹസന്‍ കർശനമായി താക്കീത് ചെയ്തു, സിന്ദൂരം തൊട്ടാല്‍ താരയുടെ കൈകൾ ഒടിക്കുമെന്നായിരുന്നു ഭീഷണി. അവളെ മതം മാറ്റാൻ നിരവധി മുസ്ലീം പുരോഹിതന്മാരെ വിളിച്ചു. താര എതിര്‍ത്തപ്പോഴെല്ലാം അവൾക്ക് കൊടിയ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. താൻ സഹിക്കുന്ന പീഡനം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ തന്നെ മാത്രമല്ല, കുടുംബാംഗങ്ങളെയും കൊല്ലുമെന്ന് റാകിബ് ഉല്‍ ഹസനും ഉമ്മ കൗഷിക് റാണിയും ഭീഷണിപ്പെടുത്തി. കുറ്റവാളികൾ അവളിൽ നിന്ന് വലിയൊരളവ് സ്വര്‍ണ്ണവും പണവും സ്ത്രീധനമായി ആവശ്യപ്പെടുകയും ചെയ്തു.ഒരിയ്‌ക്കല്‍ റാകിബ് ഉള്‍ ഹസന് പരിചയമുള്ള മുസ്ലിം ജഡ്ജിയുടെ വീട്ടില്‍വെച്ച് ബീഫ് തീറ്റിച്ചു. ഒരു നാള്‍ നായയെ അഴിച്ചുവിട്ട് ക്രൂരമായി താരയെ പീഡിപ്പിച്ചു.. മറ്റൊരിയക്ക്ല്‍ സിഗരറ്റ് കൊണ്ട് ദേഹത്ത് പൊള്ളലേല്‍പിച്ചിട്ടുമുണ്ട്.
ഒരു മാസത്തോളം അവളുടെ പീഡനം തുടർന്നു, പിന്നീട് ഒരു വേലക്കാരിയുടെ ഫോണിലൂടെ വിളിച്ച് തന്നെ രക്ഷിക്കാന്‍ സഹോദരനോട് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പൊലീസിനെയും കൂട്ടി റാകിബ് ഉല്‍ ഹസന്റെ വീട്ടില്‍ എത്തിയത്. താരയുടെ ശരീരത്തിൽ സിഗരറ്റ് ഉപയോഗിച്ചതിന്റെ പാടുകൾ ഉണ്ടായിരുന്നു, രാകിബ് ഉല്‍ ഹസന്റെ വീട്ടില്‍ നിന്നും താരയെ രക്ഷപ്പെടുത്തിയ ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റാകിബ്-ഉൽ ഹസൻ തന്നെ ശാരീരികമായി ആക്രമിച്ചതായി സമ്മതിച്ചു. ഇതാണ് അയാള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തത്.