കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ (KHFC) മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “മകരജ്യോതിഃ – 2025” പരിപാടി ഹൈന്ദവ സമുദായത്തിന് ആത്മീയ, സാംസ്‌കാരിക പ്രാധാന്യമുള്ള ഒരു ഉത്സവമായി മാറുന്നു. ജനുവരി 14-ന് ശബരിമല മകരവിളക്ക് തെളിയുന്ന സമയത്ത് കാനഡയിലെ എല്ലാ ഹൈന്ദവ കുടുംബങ്ങളും ഈ ആഘോഷത്തിൽ പങ്കെടുക്കാനാണ് ആഹ്വാനം.
പരിപാടിയുടെ പ്രധാനമായ ഭാഗം ആയി, കുട്ടികളെയും വനിതകളെയും പങ്കെടുപ്പിച്ച് സ്വഗൃഹങ്ങളിൽ നിലവിളക്കു തെളിയിക്കുക എന്നതാണ് ഉദ്ദേശ്യം. ശബരിമലയിലെ മകരജ്യോതിയുടെ സമാനാനുഭവം നൽകുന്ന ഈ ചടങ്ങ് കാനഡയിലെ വിവിധ പ്രവിശ്യകളിൽ അവിടത്തെ സമയം അനുസരിച്ച് നടക്കും.
അയ്യപ്പൻറെ മന്ത്രോച്ചാരണത്തിന്റെയും ശരണം ഘോഷത്തിന്റെയും അനുഭവം കാനഡയിലെ ഹൈന്ദവ കുടുംബങ്ങളിൽ ധാർമിക ചൈതന്യവും കുടുംബബന്ധങ്ങളുടെ ദൃഢതയും വർദ്ധിപ്പിക്കും എന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.
സമീപ കുടുംബങ്ങളോ സംഘടനകളോ കൂട്ടമായി ചടങ്ങിൽ പങ്കെടുക്കുന്നതിനോട് പ്രോത്സാഹനം നൽകുന്നതോടൊപ്പം, നിലവിളക്കിന്റെ ദൃശ്യങ്ങൾ കേരള ഹിന്ദു ഫെഡറേഷന്റെ ഔദ്യോഗിക ഇമെയിലിലേക്ക് അയക്കാനുള്ള നിർദേശം നൽകിയിട്ടുണ്ട്. ഇത് മുഖപത്രമായ “ധർമ്മവാണി”യിൽ പ്രസിദ്ധീകരിക്കപ്പെടും.
“മകരജ്യോതിഃ – 2025” എങ്ങനെയും കാനഡയിലെ ഹൈന്ദവ സമൂഹം മുഴുവനും ആത്മീയമായും സാംസ്‌കാരികമായും ഒന്നിക്കാനുള്ള അവസരമാണ്