
പട്ന: ബീഹാറില്‍ എംഎല്‍എ ആയ മൈഥിലി താക്കൂര്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ എംഎല്‍എ ആണ്. ഭോജ്പൂരി ഗായികയായി ഇന്ത്യയാകെ അറിയപ്പെടുന്ന മൈഥിലി താക്കൂറിനെ ബിജെപിയിലേക്ക് ആകര്‍ഷിച്ചത് മോദിയാണ്. ഒരിയ്‌ക്കല്‍ ദല്‍ഹിയിലെ ഒരു ചടങ്ങില്‍ മൈഥിലിയുടെ രാമഭജന്‍ കേട്ടാണ് മോദി ആകര്‍ഷിക്കപ്പെട്ടത്. അയോധ്യക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിലും മൈഥിലി ഭജന്‍ ആലപിച്ചിരുന്നു.
കഴിഞ്ഞ ദിവസം ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഗുരുവായൂരില്‍ മൈഥിലി താക്കൂര്‍ എത്തി.മൈഥിലി താക്കൂറിന്റെ ഭക്തിഗാനങ്ങള്‍ കേള്‍ക്കാന്‍ നിറയെ ഭക്തരുണ്ടായിരുന്നു. ഒരു മണിക്കൂറോളം മൈഥിലി പാടി. തുടക്കത്തില്‍ തന്നെ താന്‍ പാടുന്ന ഭജന്‍ ആലപിക്കാമോ എന്ന് മൈഥിലി താക്കൂര്‍ ശ്രോതാക്കളായ ഭക്തരോട് ചോദിച്ചപ്പോള്‍ എല്ലാവരും മൈഥിലിയ്‌ക്കൊപ്പം കൃഷ്ണ മന്ത്രങ്ങള്‍ ഏറ്റുപാടിയത് കൗതുകകരമായി. എന്തായാലും ഒരു മണിക്കൂര്‍ നേരം ആലപിച്ച ഭജനയിലൂടെ ഭക്തിയുടെ സായൂജ്യമാണ് മൈഥിലി താക്കൂര്‍ മേല്‍പത്തൂരില്‍ തീര്‍ത്തത്.സഹോദരന്മാരായ അയാച്ചി താക്കൂറും ഋഷഭ് താക്കൂറും പക്കവാദ്യം വായിച്ചു. നേരത്തെ ടൗണ്‍ഹാളില്‍ നിന്നും നാമജപമായാണ് ഭക്തര്‍ ക്ഷേത്രത്തില്‍ എത്തിയത്. ഈ യാത്രയ്‌ക്കിടയില്‍ മൈഥിലി താക്കൂര്‍ ഉറക്കെ ശ്രീരാമന്റെയും ശ്രീകൃഷ്ണന്റെയും ശിവന്റെയും ഹനുമാന്റെയും സ്തുതികള്‍ ഉറക്കെ ചൊല്ലിയത് കൗതുകകരമായി. രഘുപതി രാംചന്ദ്ര് കി…രാധാപതി കൃഷ്ണ് ചന്ദ്ര് കി, ഗൗരീപതി ചന്ദ്രചൂഡ് കീ….പവനസുത ഹനുമാന് കീ….എന്നീ മന്ത്രങ്ങള്‍ മൈഥിലി താക്കൂര്‍ ഉറക്കെ ചൊല്ലിയപ്പോള്‍ കൂടെയുണ്ടായിരുന്ന ആയിരക്കണക്കിന് ഭക്തര്‍ ജയ് വിളിച്ച് അനുഗമിച്ചു. ശ്രീരാമനെക്കൂറിച്ചും കൃഷ്ണനെക്കുറിച്ചും ഹനുമാനെക്കുറിച്ചും ശിവനെക്കുറിച്ച് പാര്‍വ്വതിയെക്കുറിച്ചും ഉള്ള മന്ത്രങ്ങള്‍ മൈഥിലി താക്കൂര്‍ ഉച്ചത്തില്‍ ചൊല്ലിയപ്പോള്‍ ഭക്തര്‍ അത് ഏറ്റു ചൊല്ലുന്നതിന്റെ വീഡിയോ വൈറലായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാമ്.
പൈതൃകം ഗുരുവായൂര്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആദരം ഏറ്റുവാങ്ങാനാണ് മൈഥിലി താക്കൂര്‍ എത്തിയത്. ഭാഗവതാചാര്യന്‍ സ്വാമി ഉദിത് ചൈതന്യയും മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാടും പരിപാടിയില്‍ പങ്കെടുത്തു. നിവേദിത സുബ്രഹ്മണ്യനും പങ്കെടുത്തു. ആലിസ് ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ 2000 പേര്‍ പങ്കെടുത്ത ലളിതാസഹസ്രനാമവും ഉണ്ടായിരുന്നു.