കൊച്ചി: കൊച്ചിതീരത്ത് മീന്‍പിടിക്കുന്നതിനിടെ മല്‍സ്യതൊഴിലാളികളുടെ വള്ളത്തില്‍ കപ്പലിടിച്ചു. കണ്ണമാലിക്ക് പടിഞ്ഞാറ് എട്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായതെന്നും എംഎസ്സി കമ്പനിയുടെ കപ്പലാണ് ഇടിച്ചതെന്നും മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. വള്ളത്തിന് സാരമായ കേടുപാടുകള്‍ പറ്റിയെങ്കിലും തൊഴിലാളികള്‍ക്ക് പരിക്കില്ല. തങ്ങള്‍ വള്ളം
നിര്‍ത്തിയിട്ട് മീന്‍ പിടിക്കുകയായിരുന്നുവെന്നും അപ്പോഴാണ് കപ്പല്‍ വന്നിടിച്ചതെന്നും തൊഴിലാളികള്‍ പറയുന്നു. പള്ളിത്തൊഴു സ്വദേശി സ്റ്റാലിന്‍ എന്നയാളുടെ ‘പ്രത്യാശ’ എന്ന വള്ളമാണ് അപകടത്തില്‍ പെട്ടത്.