• Thu. Feb 6th, 2025

24×7 Live News

Apdin News

കൊച്ചിയിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു; നാല് പേര്‍ക്ക് പരിക്ക്

Byadmin

Feb 6, 2025


കൊച്ചിയിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. സുമിത്ത് എന്നയാളാണ് മരിച്ചത്. പരിക്കേറ്റ നാല് പേരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് നാലുമണിയോടെയാണ് അപകടം നടന്നത്.

കലൂര്‍ സ്റ്റേഡിയത്തിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഇഡ്ഡലി കഫേയെന്ന സ്ഥാപനത്തിലാണ് ബോയിലര്‍ പൊട്ടിത്തെറിച്ചത്. സ്റ്റീമര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു. മരിച്ചയാള്‍ ഹോട്ടല്‍ ജീവനക്കാരനാണ്.

വലിയ പൊട്ടിത്തെറി ശബ്ദം കേട്ടുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

 

By admin