കൊച്ചി: കളമശേരിയിലെ തമീം ഹോസ്റ്റലില്‍ താമസിക്കുന്ന രണ്ട് പേരെ ലഹരി മാഫിയ സംഘം തട്ടിക്കൊണ്ടുപോയെന്ന് പരാതി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ലഹരി ഉപയോഗത്തിന്റെ വിവരം എക്സൈസിന് ചോര്‍ത്തി നല്‍കിയതിലുള്ള വൈരാഗ്യത്തെ തുടര്‍ന്നാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന് ലഭിച്ച പരാതി.സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.
കളമശേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. മയക്കു മരുന്നിനെതിരെ പൊലീസ് ശകതമായ നടപടികള്‍ സ്വീകരിച്ച് വരവെയാണ് സംഭവം.