• Tue. Apr 8th, 2025

24×7 Live News

Apdin News

കൊച്ചിയില്‍ തൊഴില്‍ പീഡന പരാതി ഉന്നയിച്ച മനാഫിനെതിരെ കേസ്, കേസെടുത്തത് സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍

Byadmin

Apr 6, 2025


കൊച്ചി: കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ തൊഴില്‍ പീഡനമെന്ന് പരാതി ഉന്നയിച്ച മനാഫിനെതിരെ സ്ഥാപനത്തിലെ ജീവനക്കാരിയുടെ പരാതിയില്‍ ് പെരുമ്പാവൂര്‍ പൊലീസ് കേസെടുത്തു.മനാഫ് മാനേജരായിരുന്നപ്പോള്‍ ആറ് മാസം മുമ്പ് കഴുത്തില്‍ ബെല്‍റ്റിട്ട് നായയെ എന്ന പോലെ നടത്തിച്ചെന്ന് യുവതി പറയുന്നു.

കഴുത്തില്‍ ബെല്‍റ്റിട്ട് ഒരു യുവാവിനെ മറ്റൊരാള്‍ നായയെ നടത്തിക്കുന്നത് പോലെ നടത്തുന്ന ദൃശ്യങ്ങള്‍ ഇന്നലെയാണ് പുറത്തുവന്നത്.എന്നാല്‍ ദൃശ്യങ്ങള്‍ തൊഴില്‍ പീഡനമല്ലെന്ന് കണ്ടെത്തിയതായി എറണാകുളം ജില്ലാ ലേബര്‍ ഓഫീസര്‍ ലേബര്‍ കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

സംഭവത്തില്‍ അവ്യക്തത ഉണ്ടെന്നും വ്യക്തിവൈരാഗ്യമെന്നുള്‍പ്പെടെ വിവരമുണ്ടെന്നും തൊഴില്‍ മന്ത്രി പ്രതികരിച്ചു. സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരന്‍ മറ്റൊരു സാഹചര്യത്തില്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ദൃശ്യങ്ങളിലുള്ള യുവാക്കള്‍. എന്നാല്‍ സമ്മര്‍ദം കൊണ്ടാണ് യുവാക്കള്‍ മൊഴി മാറ്റി പറയുന്നതെന്നും സ്ഥാപന ഉടമയ്‌ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുന്‍ ജീവനക്കാരന്‍ മനാഫ് പറയുന്നു.

പെരുമ്പാവൂരിലെ കെല്‍ട്രോ എന്ന മാര്‍ക്കറ്റിംഗ് സ്ഥാപനത്തില്‍ നിന്ന് പുറത്താക്കപ്പെട്ട മനാഫ് മറ്റൊരു സാഹചര്യത്തില്‍ എടുത്ത ദൃശ്യങ്ങള്‍ ദുരുദ്ദേശത്തോടെ പ്രചരിപ്പിച്ചെന്നാണ് ദൃശ്യങ്ങളിലുളള യുവാക്കളുടെ മൊഴി.



By admin