• Thu. Oct 31st, 2024

24×7 Live News

Apdin News

കൊച്ചിയില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം; പ്രതി ഓടിരക്ഷപ്പെട്ടു

Byadmin

Oct 31, 2024


കൊച്ചിയില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമം. ഏലൂരിലാണ് സംഭവമുണ്ടായത്. ഏലൂര്‍ സ്വദേശിയായ സിന്ധുവിനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. സിന്ധു നടത്തുന്ന സ്ഥാപനത്തിലെ ഓട്ടോ ഡ്രൈവറായ മുളവുകാട് സ്വദേശി ദീപുവാണ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. സിന്ധുവിന്റെ കഴുത്തിന് ആഴത്തില്‍ വെട്ടേറ്റു.

ഇന്ന് രാത്രി എട്ട് മണിയോടെയാണ് ആക്രമണമുണ്ടായത്. യുവതിയെ കഴുത്തുമുറിച്ച് കൊലപ്പെടുത്താനാണ് പ്രതിയായ ദീപു ശ്രമിച്ചത്. കഴുത്തില്‍ ആഴത്തില്‍ പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സാമ്പത്തിക ഇടപാടുകളുമായുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

 

 

By admin