കൊച്ചി: ആലുവയില്‍ യുവ ഡോക്ടര്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍. ആലുവയിലെ രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്യുന്ന ഡോ. മീനാക്ഷി വിജയകുമാര്‍ ആണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന കുന്നുവഴിയിലെ ഫ്‌ലാറ്റില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. തനിച്ചായിരുന്നു താമസം.
വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയില്‍ നിന്നും ബന്ധപ്പെട്ടപ്പോള്‍ പ്രതികരണം ഇല്ലാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മരണ വിവരം അറിഞ്ഞത്. ഫ്‌ളാറ്റിന്റെ വാതില്‍ തകര്‍ത്ത് അകത്തുകയറിയപ്പോള്‍ കിടപ്പുമുറിയില്‍ മരിച്ചു കിടക്കുന്നത് കാണുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പാവൂര്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.