കൊച്ചിയില്‍ വന്‍ ലഹരിവേട്ട്. കറുകപ്പള്ളിയില്‍ വീട്ടില്‍ സൂക്ഷിച്ച 500 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. മുഹമ്മദ് നിഷാദ് എന്നയാളുടെ വാടക വീട്ടില്‍ രഹസ്യ വിവരത്തെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെ ഡാന്‍സാഫും പൊലീസും ചേര്‍ന്ന് പരിശോധന നടത്തുകയായിരുന്നു. പൊന്നാനി സ്വദേശിയായ നിഷാദ് ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു. ലഹരിയുടെ ഉറവിടമറിയാനുള്‍പ്പെടെ ഇയാളെ ചോദ്യംചെയ്ത് വരികയാണ്.
ആലുവയില്‍ കുടിവെള്ളത്തിന്റെ ബിസിനസ് നടത്തുന്നയാളാണ് പ്രതി. 15 വര്‍ഷത്തിലേറെയായി ഇയാള്‍ രാസലഹരി ഉപയോഗിക്കുന്നുണ്ടെന്ന് മൊഴി നല്‍കി. കഴിഞ്ഞ ദിവസം ഇയാളുടെ സുഹൃത്തായ മറ്റൊരാളെ പൊലീസ് പിടികൂടിയിരുന്നു.
മറ്റ് പലര്‍ക്കും വിതരണം ചെയ്യുന്നതിനാണ് പ്രതി ഇത്രയധികം ലഹരി കൈവശം വെച്ചതെന്നാണ് സൂചന. വിപണിയില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന ലഹരി മരുന്നാണ് പിടിച്ചെടുത്തതെന്നും ചോദ്യംചെയ്യലിന് പ്രതി സഹകരിക്കുന്നില്ലെന്നും നര്‍കോട്ടിക്‌സ് അസി. കമീഷണര്‍ അബ്ദുല്‍ സലാം വ്യക്തമാക്കി.