• Wed. Sep 10th, 2025

24×7 Live News

Apdin News

കൊച്ചിയിൽ എംഡിഎംഎയുമായി യുവ ഡോക്ടര്‍ അംജദ് അഹസാൻ അറസ്റ്റില്‍

Byadmin

Sep 10, 2025



കൊച്ചി: നഗരത്തിൽ എംഡിഎംഎയുമായി യുവ ഡോക്ടറെ ഡാൻസാഫ് സംഘം പിടികൂടി. വടക്കൻ പറവൂർ സ്വദേശി അംജദ് അഹസാൻ ആണ് പോലിസ് പിടിയിലായത്. ഇയാളിൽ നിന്ന് ഒരു ഗ്രാമിൽ താഴെ എംഡിഎംഎ കണ്ടെടുത്തു.

ഉക്രൈനിൽ എംബിബിഎസ് ബിരുദം നേടിയ അംജദ് നിലവിൽ എറണാകുളം ജനറൽ ആശുപത്രിയിലെ കോൾ സെൻ്ററിൽ ജോലി ചെയ്യുകയാണെന്ന് പോലിസ് അറിയിച്ചു. ഇതിനു മുൻപ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലും ഇയാൾ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സമാന സ്വഭാവമുള്ള ഒരു കേസ് ഇയാൾക്കെതിരെ മുമ്പ് പാലാരിവട്ടം പോലിസിലും രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി. പ്രദേശത്ത് പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് അറിയിച്ചു

സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും, മയക്കുമരുന്ന് ലഭിച്ച ഉറവിടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലിസ് വ്യക്തമാക്കി

By admin