• Thu. Nov 6th, 2025

24×7 Live News

Apdin News

കൊച്ചിയിൽ നേവിയുടെ ആയുധസംഭരണ ശാലയ്‌ക്ക് സമീപം കാർ പൊട്ടിത്തെറിയോടെ കത്തി നശിച്ചു

Byadmin

Nov 6, 2025



കൊച്ചി: കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. നേവിയുടെ ആയുധസംഭരണശാലയ്‌ക്ക് സമീപമാണ് സംഭവം. കൊച്ചി എടത്തല എൻഎഡിക്ക് സമീപം കുഴിക്കാട്ടുകര ജുമാമസ്ജിദിന് മുൻപിൽ വെച്ചാണ് കാറിന് തീപിടിച്ചത്. കാർ പൂർണമായും കത്തി നശിച്ചു. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട ബൈക്ക് യാത്രക്കാരാണ് കാറിലുള്ളവരെ സംഭവം ശ്രദ്ധയിൽപ്പെടുത്തിയത്.

ഉടൻ തന്നെ യാത്രക്കാർ പുറത്തിറങ്ങിയതാണ് വൻ ദുരന്തം ഒഴിവാക്കിയത്. ബൈക്ക് യാത്രക്കാര്‍ പറഞ്ഞ ഉടനെ കാറിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങി. ഇതിനുപിന്നാലെ കാറിൽ നിന്ന് വലിയരീതിയിൽ തീ ഉയര്‍ന്നു. പൊട്ടിത്തെറിയോടെയാണ് കാര്‍ കത്തിയത്. കത്തുന്നതിനിടെ തീഗോളം ഉയരുകയും ചെയ്തു. അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.

By admin