
കൊച്ചി: നെടുമ്പാശേരിയില്‍ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി. കഴിഞ്ഞ ഞായറാഴ്ചയാണ് അനിത മരിച്ചത്. തുടര്‍ന്ന് മകന്‍ തന്നെയാണ് അമ്മയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തിരുന്നു.
പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞപ്പോഴാണ് അനിതയുടെ ദേഹത്ത് മുറിവുകള്‍ കണ്ടെത്തിയത്. അമ്മയും മകനും മാത്രമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. മൊഴിയില്‍ സംശയം തോന്നിയ പൊലീസ് മകന്‍ വിനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തതോടെ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു. മൂന്ന് മാസത്തെ ക്രൂരമർദനത്തിന് പിന്നാലെയാണ് മരണം.
കമ്പ് കൊണ്ട് അമ്മയുടെ ശരീരത്തിലാകമാനം മർദിച്ചതിന്റെ പാടുകൾ കണ്ടെത്തിയിട്ടുണ്ട്. അമ്മയുടെ പേരിലുള്ള ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. 20 വർഷമായി മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലായിരുന്ന അമ്മയെ വീട്ടിലേക്ക് എത്തിച്ചായിരുന്നു മർദിച്ചത്. മകൻ ബിനുവിനെ നെടുമ്പാശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ മകന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.