• Tue. Apr 1st, 2025

24×7 Live News

Apdin News

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട: മുഹമ്മദ് നിഷാദിനെ പിടികൂടിയത് അരക്കിലോ എംഡിഎംഎയുമായി

Byadmin

Mar 30, 2025



കൊച്ചി: കൊച്ചിയിൽ അരക്കിലോ എംഡിഎംഎയുമായി ഒരാൾ പിടിയിൽ. പൊന്നാനി സ്വദേശി മുഹമ്മദ് നിഷാദാണ് 500 ഗ്രാമിലധികം എംഡിഎംഎയുമായി പിടിയിലായത്. ഡാൻസാഫ് സംഘം, നർക്കോട്ടിക്സ്, പൊലീസ് എന്നിവരുടെ സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

പുലർച്ചെയായിരുന്നു പരിശോധന. മുഹമ്മദ് നിഷാദ് വാടകയ്‌ക്ക് താമസിക്കുന്ന കറുകപ്പിള്ളിയിലെ വീട്ടിൽ നിന്നുമാണ് ഇത്രയധികം എംഡിഎംഎ കണ്ടെടുത്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

വലിയ അളവിലുള്ള എംഡിഎംഎ ശേഖരത്തിന്റെ ഉറവിടം വ്യക്തമാവാൻ പൊലീസ് പ്രതിയെ ചോദ്യം ചെയ്യുകയാണ്. എന്നാൽ പ്രതി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

By admin