കൊച്ചി > കൊച്ചി കാക്കനാട് സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. ബസ് യാത്രക്കാരിയാണ് അപകടത്തിൽ മരിച്ചത്. ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. കൊച്ചി കാക്കനാട് സീപോർട്ട് റോഡിൽ വച്ചാണ് അപകടമുണ്ടായത്.
പൂക്കാട്ടുപടിയിൽ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ബസാണ് വള്ളത്തോൾ ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടത്. ബസ് തിരിയുന്നതിനിടയിൽ ലോറി ഇടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് യാത്രക്കാർ ആരോപിച്ചു. സ്കൂൾ വിദ്യാർഥികളടക്കം നിരവധി യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ