• Tue. Dec 30th, 2025

24×7 Live News

Apdin News

കൊച്ചി ബ്രോഡ്‌വേയിൽ വൻ തീപിടിത്തം; പന്ത്രണ്ടോളം കടകൾ കത്തിയെരിഞ്ഞു, തീ അണയ്‌ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു

Byadmin

Dec 30, 2025



കൊച്ചി (30-12-2025): കൊച്ചി ബ്രോഡ്‌വേയിൽ തീപിടിത്തം. ഏറെ തിരക്കേറിയ ധാരാളം ആളുകൾ ദിനംപ്രതി ഒഴുകിയെത്തുന്ന നഗരത്തിലെ വ്യാപാര കേന്ദ്രമാണ് ബ്രോഡ്‌വേ. ഇവിടെ സ്ഥിതി ചെയ്യുന്ന ശ്രീധർ തിയേറ്ററിന് സമീപത്തുള്ള കടകളിലാണ് തീപിടുത്തമുണ്ടായത്. കളിപ്പാട്ട കടകൾ, ഫാൻസി സ്റ്റോറുകൾ തുടങ്ങി പന്ത്രണ്ടോളം കടകളിലാണ് തീ പിടിച്ചത്.

ഈ കടകളെല്ലാം പൂർണ്ണമായും കത്തിയമർന്നു. പ്ലാസ്റ്റിക് കളിപ്പാട്ടങ്ങളും ഫാൻസി സാധനങ്ങളും ഉള്ള കടകളായതിനാൽ തീ വളരെ വേഗം പടർന്നു പിടിച്ചു. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ സ്ഥലത്തേക്ക് എത്തുകയും അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയുമായിരുന്നു.

തുടർന്ന് ഫയർഫോഴ്സിന്റെ 8 യൂണിറ്റുകൾ സ്ഥലത്തെത്തി. തീ നിയന്ത്രണമാക്കിയെന്നാണ് ഒടുവിൽ പുറത്തുവരുന്ന വിവരം. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രിക്കാനായത്. എങ്ങനെയാണ് തീപിടിച്ചത് എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സമീപത്തെ
മാലിന്യക്കൂമ്പാരത്തിൽ നിന്നും തീ പടർന്നതാവാമെന്നാണ് സംശയം. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

By admin