കൊല്ലം: കൊട്ടാരക്കരയില്‍ ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം.ആറ്റിങ്ങല്‍ വാസുദേവപുരം സ്വദേശി അജിത് (28), നീലേശ്വരം സ്വദേശി വിജില്‍(47), മലപ്പുറം വളാഞ്ചേരി സ്വദേശി സഞ്ജയ് (21) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
പാലക്കാട് പട്ടാമ്പി സ്വദേശി അക്ഷയ് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. അജിത് സഞ്ചരിച്ചിരുന്ന ബുള്ളറ്റും മറ്റു മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്പ്ലെന്‍ഡര്‍ ബൈക്കുമാണ് കൂട്ടിയിടിച്ചത്.
മൂന്നുപേരുടെയും മൃതദേഹങ്ങള്‍ കൊട്ടാരക്കര താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ . തുടര്‍ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.