കൊല്ലം: കൊട്ടാരക്കരയിൽ വയോധികയ്‌ക്ക് ക്രൂര മർദ്ദനം. ഗാന്ധിമുക്കിൽ റിട്ട. അധ്യാപികയായ സരസമ്മ (78)യെയാണ് അയൽവാസി വീടുകയറി ആക്രമിച്ചത്. പ്രതിയായ ശശിധരനെ പോലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. വാക്കു തർക്കം രൂക്ഷമായതിനെ തുടർന്ന് അയൽവാസിയായ ശശിധരൻ എഴുപത്തിയെട്ടുകാരിയായ സരസമ്മയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. പ്രതിരോധിക്കാൻ ശ്രമിച്ച വായോധികയെ വീട്ടിൽ നിന്ന് വലിച്ചിറക്കി അതി ക്രൂരമായി മർദ്ധിച്ചു. പ്രതിയെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ വായോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അറ്റത്തു തോട്ടി വച്ചു കെട്ടിയ വടി കൊണ്ടും മർദിച്ച ശേഷം പടവുകളിൽ കൂടി കാലിൽ പിടിച്ചു വലിച്ചിഴച്ചു മർദ്ധിക്കുകയായിരുന്നു. ഗാന്ധിമുക്കിൽ ഒറ്റയ്‌ക്ക് താമസിക്കുന്ന സരസമ്മ വിരമിച്ച അധ്യാപികയാണ്. അയൽവാസികൾ തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നതായി പോലീസ് പറയുന്നു. തന്നെ വായോധിക ആക്രമിക്കാൻ ശ്രമിച്ചതായുമാണ് ശശിധരൻ പോലീസിന് നൽകിയ മൊഴി. വൈദ്യ പരിശോധനകൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.