കൊല്ലം: കൊട്ടാരക്കരയില്‍ ശക്തമായ മഴയും കാറ്റും. ഗണപതി ക്ഷേത്രത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടിലെ പന്തല്‍ മഴയില്‍ തകര്‍ന്നു.
ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് കാറുകള്‍ക്ക് കേടുപാട് പറ്റി. വെളളിയാഴ്ച വൈകുന്നേരമാണ് സംഭവം.
സംസ്ഥാനത്ത് പലയിടത്തും കനത്ത മഴയില്‍ നാശനഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകി.