കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരി പ്രസാദം നിർമിക്കുന്നതിൽ കടുത്ത ആചാരലംഘനം. തിടപ്പള്ളിയിൽ തയാറാക്കേണ്ട കരി പ്രസാദം ഗണപതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടിൽ വച്ച് ബംഗാളികളെ കൊണ്ടായിരുന്നു നിർമിച്ചിരുന്നത്. വിവരം ശ്രദ്ധയിൽപ്പെട്ട ഭക്തർ വീട്ടിലെന്ന് ആചാര ലംഘനം കൈയ്യോടെ പൊക്കുകയുമായിരുന്നു.
സ്ഥലത്ത് എത്തിയ ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷണറെ ഭക്തർ തടഞ്ഞുവച്ചു. വളരെ പുണ്യവും പരിപാവനവുമായി കരുതുന്ന കരിപ്രസാദമാണ് വൃത്തിഹീനമായ അന്തരീക്ഷത്തിൽ ബംഗാളികളെ കൊണ്ട് നിർമ്മിച്ചിരുന്നത്. ഭക്തർ സ്ഥലത്ത് എത്തിയതോടെ അന്യസംസ്ഥാന തൊഴിലാളികൾ വീട് പൂട്ടി പുറത്തേയ്‌ക്ക് ഓടുകയായിരുന്നു.
സാധാരണയായി ഗണപതി ഹോമം കഴിഞ്ഞുവരുന്ന കരിപ്രസാദം ഭക്തർക്ക് കൊടുക്കാൻ തികയാതെ വരുമ്പോൾ തിടപ്പള്ളിയിലാണ് നിർമിച്ചിരുന്നത്.