കണ്ണൂര്‍: കൊട്ടിയൂര്‍ പാല്‍ച്ചുരം – ബോയ്‌സ് ടൗണ്‍ റോഡില്‍ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. മണ്ണിടിഞ്ഞു വീണതിനെ തുടര്‍ന്നാണിത്.
ഇതുവഴിയുള്ള ചെകുത്താന്‍ തോടിന് സമീപത്തായാണ് ചൊവ്വാഴ്ച വൈകുന്നേരം മണ്ണിടിഞ്ഞത്. മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് വാഹനങ്ങള്‍ നെടുംപൊയില്‍ പേര്യ ചുരം വഴി തിരിച്ചുവിട്ടു.
വയനാട് -കണ്ണൂര്‍ ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് മണ്ണിടിഞ്ഞത്. മണ്ണിടിച്ചില്‍ സമയത്ത് വാഹനങ്ങളൊന്നും വരാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
രാവിലെ മുതല്‍ പ്രദേശത്ത് ശക്തമായ മഴയാണ്.