• Thu. Oct 9th, 2025

24×7 Live News

Apdin News

കൊയിലാണ്ടിയില്‍ രോഗിയായ ചെറുപ്പക്കാരന്റെ അന്നം മുടക്കി സി പി എം ലോക്കല്‍ സെക്രട്ടറി – Chandrika Daily

Byadmin

Oct 9, 2025


ആലുവയില്‍ തേനീച്ചകളുടെ ആക്രമണത്തില്‍ ക്ഷീരകര്‍ഷകന്‍ മരിച്ചു. തോട്ടുമുഖം മഹിളാലയം പറോട്ടില്‍ ലൈനില്‍ കുറുന്തല കിഴക്കേതില്‍ വീട്ടില്‍ ശിവദാസനാണ് (68) തേനീച്ചക്കൂട്ടത്തിന്റെ ആക്രമണത്തില്‍ മരിച്ചത്. രക്ഷിക്കാന്‍ ശ്രമിച്ച മക്കള്‍ക്കും അയല്‍വാസികള്‍ക്കും പരിക്കേറ്റു.

ബുധനാഴ്ച രാവിലെയാണ് സംഭവം. സമീപത്തെ പറമ്പില്‍ കെട്ടിയിരുന്ന പശു കരയുന്നത് കേട്ട് ചെന്ന ശിവദാസിനെ തേനീച്ചക്കൂട്ടം പൊതിയുകയായിരുന്നു.

ശിവദാസിന്റെ കരച്ചില്‍ കേട്ട് മകന്‍ പ്രഭാതാണ് ആദ്യം ഓടിയെത്തിയത്. ഇതിന് പിന്നാലെ മകള്‍ സന്ധ്യ, സമീപ വാസികളായ പനച്ചിക്കല്‍ വീട്ടില്‍ അജി, പനച്ചിക്കല്‍ ശാന്ത തുടങ്ങിയവരും എത്തി. ഇവര്‍ക്കും പരിക്കേറ്റു. ശിവദാസനെയും ഇവരെയും ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവദാസനെ രക്ഷിക്കാനായില്ല. ആലുവ പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. രാജമ്മയാണ് ശിവദാസന്റെ ഭാര്യ. മരുമക്കള്‍: ശ്രീലക്ഷ്മി, രതീഷ്.



By admin