
കോഴിക്കോട്: കൊയിലാണ്ടി സ്വദേശിനിയായ 13കാരിയെ പീഡിപ്പിച്ച് മുങ്ങിയ കുറുവസംഘാംഗം പിടിയില്‍. തഞ്ചാവൂര്‍ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള അയ്യാപേട്ട ലിംഗകടിമേടു കോളനിയില്‍ നിന്നാണ് പ്രതിയായ ബാലാജിയെ കൊയിലാണ്ടി പൊലീസ് സാഹസികമായി പിടികൂടിയത്. കൊയിലാണ്ടിയില്‍ ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെയാണ് ബാലാജി പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തുടര്‍ന്ന് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. തമിഴ്നാട്ടില്‍ മോഷണം, വധശ്രമം തുടങ്ങിയ അഞ്ച് കേസുകളില്‍ പ്രതിയാണ് ബാലാജി. കുറുവസംഘത്തില്‍പ്പെട്ട മുരുകേശനാണ് ഇയാളുടെ പിതാവ്.