സോള്‍:: ആഗോളപ്രശസ്തരായ സംഗീത ഗ്രൂപ്പായ ദക്ഷിണകൊറിയയിലെ ബിടിഎസ് ഗ്രാമി അവാര്‍ഡ് നിരസിച്ചു. ലോകമെമ്പാടുമുള്ള സംഗീതജ്ഞര്‍ ഒരു ഗ്രാമി പുരസ്കാരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ കയ്യില്‍ വന്ന ഭാഗ്യമാണ് ബിടിഎസ് നിരസിച്ചത്.വംശീയതയോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഗ്രാമി നിരസിച്ചത്. ബിടിഎസ് സംഗീതബാൻഡ് എടുത്ത തീരുമാനം ആഗോള സംഗീത ലോകത്തെയും ബിടിഎസ് ആരാധകരേയും ഞെട്ടിച്ചു.
മുന്‍വര്‍ഷങ്ങളില്‍ ബിടിഎസ് നോമിനേഷനുകളില്‍ ഇടംപിടിക്കാറുണ്ടെങ്കിലും അവസാന നിമിഷം തഴയപ്പെടുകയായിരുന്നു പതിവ്. അതിന് ശേഷമാണ് ഇപ്പോള്‍ ഗ്രാമി പുരസ്കാരം ലഭിച്ചത്. ഇതോടെയാണ് വംശീയ വിവേചനമുള്ള ഗ്രാമി പുരസ്കാരം വേണ്ടെന്ന് ബിടിഎസ് തീരുമാനിച്ചത്.
ഗ്രാമി പോലുള്ള പുരസ്കാര വേദിയിലെ അംഗീകാരത്തേക്കാള്‍ പ്രധാനം തങ്ങളുടെ നിലപാടുകളും ഏഷ്യൻ കലാകാരന്മാരുടെ ആത്മാഭിമാനവുമാണെന്ന് തെളിയിക്കുകയാണ് ബിടിഎസ്. കെ പോപ്പിനെ അന്താരാഷ്‌ട്ര തലത്തില്‍ ട്രെന്‍ഡാക്കിയ സംഗീതബാന്‍റാണ് ബിടിഎസ്. ഇപ്പോഴേ ലോകത്തെ സംഗീതവിദഗ്ധരും പ്രേമികളും ഈ വിഷയം ചര്ച്ചയാക്കിക്കഴിഞ്ഞു.
.