പശ്ചിമബംഗാള്‍ കൊല്‍ക്കത്തയിലെ ചേരിയില്‍ വന്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരണപ്പെട്ടു. 65കാരനായ ഹബീബുള്ള മൊല്ലയാണ് മരിച്ചത്. പ്രദേശത്ത് അറുപതോളം കുടിലുകളും കത്തിനശിച്ചു. അഗ്നിശമന സേനയെത്തി തീയണച്ച ശേഷമാണ് ഹബീബുള്ളയുടെ മൃതദേഹം കണ്ടെത്തിയത്.
പ്രദേശത്ത് 200ഓളം കുടിലുളാണ് ഉണ്ടായിരുന്നത്. പതിനേഴ് അഗ്നിശമനസേനാ യൂണിറ്റുകള്‍ എത്തി തീയണക്കുകയായിരുന്നു. രാവിലെ 10 മണിയോടെ കത്തിപ്പടര്‍ന്ന തീ വൈകീട്ട് മൂന്ന് മണിയോടെയാണ് അണയ്ക്കാനായത്.
പെട്ടന്ന് ഒരു കുടില്‍ കത്തിത്തുടങ്ങുകയും സെക്കന്റുകള്‍ കൊണ്ട് മറ്റ് കുടിലുകളിലേക്ക് പടര്‍ന്ന് പിടിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു. എന്നാല്‍ സംഭവം അഗ്നിശമന സേനാംഗങ്ങളെ അറിയിച്ചിരുന്നുവെങ്കിലും ഒരു മണിക്കൂറിന് ശേഷമാണ് സംഘം എത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു.
തങ്ങള്‍ക്ക് ആവശ്യമായ രേഖകളോ പണമോ ഒന്നും എടുക്കാന്‍ സാധിച്ചില്ലെന്നും എല്ലാം നഷ്ടമായെന്നും പ്രദേശവാസികള്‍ പറയുന്നു. വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നും ധനസഹായം ഉറപ്പാക്കുമെന്നും മേയര്‍ ഫിര്‍ഹാദ് ഹക്കീം പറഞ്ഞു.