കൊല്ലം: കഴിഞ്ഞ ദിവസം നടന്ന കൊല്ലം പൂരത്തിൽ ആർ എസ് എസ് നേതാവ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർന്നു . ഛത്രപതി ശിവജിയ്‌ക്കും, ഉത്സവതിടമ്പിനും മധ്യേയാണ് ഹെഡ്ഗേവാറിന്റെ ചിത്രവും പ്രദർശിപ്പിച്ചത്. കൊല്ലം പുതിയകാവ് ക്ഷേത്രത്തിൽ നിന്നെത്തിയ കുടകളുടെ കൂട്ടത്തിലാണ് ഹെഡ്ഗേവാറിന്റെ ചിത്രം പതിച്ച കുടകളും ഉയർന്നത്.
ശ്രീനാരായണ ഗുരു, അയ്യങ്കാളി, ഛത്രപതി ശിവജി മഹാരാജ് എന്നിവർക്കൊപ്പമാണ് ഹെഡ്ഗേവാറിന്റെ ചിത്രവും ഉയർത്തിയത് . സച്ചിൻ ടെൻഡുൽക്കറുടെ ചിത്രവും കുടമാറ്റത്തിൽ ഇടം പിടിച്ചിരുന്നു. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് സമാപനം കുറിച്ചാണ് ആശ്രാമം മെതാനത്ത് പൂരം നടന്നത്.
അതേസമയം ഹെഡ്ഗേവാറിന്റെ ചിത്രം ഉയർത്തിയതിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് വിഷ്ണു സുനിൽ പന്തളം സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകി.