കൊല്ലത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പത്തനാപുരം പട്ടാഴിയിലെ 48കാരിയായ വീട്ടമ്മയാണ് മരിച്ചത്.
കഴിഞ്ഞ മാസം അവസാനമാണ് വീട്ടമ്മയയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസം മുന്‍പ് വരെ കടുത്ത പനി, നടുവേദന, തുടങ്ങി ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് പട്ടാഴി അടൂര്‍, കൊല്ലം തുടങ്ങിയിടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ രോഗം സ്ഥിരീകരിക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനമാണ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതും മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചതും.
ആരോഗ്യ വകുപ്പ് അധികൃതരും മറ്റും വീട്ടമ്മയുടെ വീട്ടിലെ കിണറ്റില്‍ നിന്നും വീടിനു സമീപത്തെ ജലാശയങ്ങളില്‍നിന്നും സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം ഇനിയും പുറത്തുവന്നിട്ടില്ല.