കൊല്ലത്ത് എംഡിഎംഎയുമായി എത്തിയ യുവാവിനെയും ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരനെയും പൊലീസ് പിടികൂടി. വിതരണത്തിന് 75 ഗ്രാം എംഡിഎംഎ എത്തിച്ച ഇരവിപുരം സ്വദേശി അഖില്‍ ശശിധനാണ് അറസ്റ്റിലായത്. പള്ളിത്തോട്ടം പൊലീസ് ഒഡിഷയില്‍ നിന്നാണ് ടുക്കുണു പരിച്ചയെന്ന കഞ്ചാവ് മൊത്ത വില്പനക്കാരനെ പിടികൂടിയത്.
കൊല്ലം വെസ്റ്റ് പൊലീസിന്റെയും ഡാന്‍സാഫ് സംഘത്തിന്റെയും സംയുക്ത പരിശോധനയിലാണ് പ്രതി പിടിയിലായത്. ജില്ലാ ജയിലിലിന് സമീപത്തെ ബസ് സ്റ്റോപ്പില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. വിതരണം ചെയ്യാന്‍ കൊണ്ടുവന്ന 75 ഗ്രാം എംഡിഎംഎ ആണ് കണ്ടെത്തിയത്. പിടികൂടിയ ലഹരിമരുന്നിന് വിപണിയില്‍ അഞ്ച് ലക്ഷം രൂപ വില വരും. പുന്തലത്താഴം ഉദയ മന്ദിരത്തില്‍ 26 വയസുള്ള അഖില്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡിഷയിലെ കഞ്ചാവ് മൊത്ത വിതരണക്കാരന്‍ ടുക്കുണു പരിച്ചയെ അറസ്റ്റ് ചെയ്തത്. പള്ളിത്തോട്ടം എസ് എച്ച് ഒ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഒഡിഷയിലെത്തി പ്രതിയെ പിടികൂടിയത്.