• Mon. Aug 4th, 2025

24×7 Live News

Apdin News

കൊല്ലത്ത് കാര്‍ തടഞ്ഞുനിര്‍ത്തി യാത്രക്കാരനെ മര്‍ദിച്ചു; പിന്നാലെ അക്രമിസംഘം വാഹനത്തിന് തീയിട്ടു

Byadmin

Aug 3, 2025


കൊല്ലത്ത് കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമണം. വര്‍ക്കല സ്വദേശികളായ കണ്ണന്‍, ആദര്‍ശ് എന്നിവര്‍ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്. യാത്രക്കാരനെ മര്‍ദിച്ച ശേഷം വാഹനത്തിന് തീയിട്ട് അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പൂതക്കുളം സ്വദേശി ശംഭുവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചെന്നാണ് പരാതി. പറവൂര്‍ പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

By admin