കൊല്ലം: കൊല്ലം പരവൂർ പൂതക്കുളത്ത് കാർ തടഞ്ഞ് നിർത്തി ആക്രമണം. വർക്കല പാളയംകുന്ന് സ്വദേശി കണ്ണനും സുഹൃത്ത് ആദർശും എത്തിയ കാറാണ് ഒരു സംഘം തടഞ്ഞ് നിർത്തി ആക്രമണം നടത്തിയത്. തുടർന്ന് കണ്ണനെ ആക്രമിച്ചതിന് പിന്നാലെ വാഹനത്തിന് തീയിട്ട് സംഘം രക്ഷപ്പെടുകയായിരുന്നു.
പൂതക്കുളം സ്വദേശി ശംഭുവിന്‍റെ നേതൃത്വത്തിലാണ് അക്രമിച്ചതെന്നാണ് പരാതി. പരിക്കേറ്റ കണ്ണന്‍റെ മൊഴി പ്രകാരം സംഭവത്തിൽ കേസെടുത്ത് പരവൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.