• Tue. Mar 18th, 2025

24×7 Live News

Apdin News

കൊല്ലത്ത് ഡിഗ്രിവിദ്യാര്‍ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന ശേഷം യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

Byadmin

Mar 17, 2025


കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന ശേഷം അക്രമം കാട്ടിയ യുവാവ് ട്രെയിനിന് മുന്‍പില്‍ ചാടി ജീവനൊടുക്കി. നീണ്ടകര സ്വദേശി തേജസ് രാജാണ് ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിനെ കുത്തിക്കൊന്നത്.

ഈ കൊലപാതകത്തിന് ശേഷം തേജസ് രാജ് കാറിൽ രക്ഷപ്പെട്ട ശേം പിന്നീട് നീണ്ടകരയില്‍ എത്തി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കുകയായിരുന്നു. കടപ്പാക്കട റെയിൽവേ ട്രാക്കില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹം തേജസ് രാജിന്‍റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്‌ക്ക് സമീപം നിര്‍ത്തിയിട്ട നിലയില്‍ ഒരു കാറും കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിന്റെ കൊലയാളിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തിങ്കളാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ ആൾ വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഫെബിന്റെ അച്ഛനു പരിക്കേറ്റു. ഫെബിന്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയിൽ കാർ കണ്ടെത്തി. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.



By admin