കൊല്ലം പുനലൂരില്‍ റബര്‍തോട്ടത്തില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ ആഴത്തിലുള്ള മുറിവ്. സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. ഇടതു കാലിന് വൈകല്യമുള്ള പുരുഷനാണ് കൊല്ലപ്പെട്ടതെന്നും കണ്ടെത്തല്‍.
മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. മരിച്ചയാളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ചങ്ങലകള്‍ കൊണ്ട് ബന്ധിച്ച നിലയിലായിരുന്നു മൃതദേഹം.
ഇന്നലെയാണ് റബ്ബര്‍ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തിയത്. മരിച്ച ആളുടെ വലതു വാരിയെല്ലിന് കുത്തേറ്റതായും മൃതദേഹത്തില്‍ പൊള്ളല്‍ ഏറ്റതായും കണ്ടെത്തിയിട്ടുണ്ട്.